01
Nov 2024
Sat
01 Nov 2024 Sat
Mahayuti alliance achieves big win in Maharashtra discussion going on for next CM

മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി നയിക്കുന്ന മഹായുതി സഖ്യം വന്‍ വിജയം കരസ്ഥമാക്കിയതോടെ ആരാവും അടുത്ത മുഖ്യമന്ത്രിയെന്ന സജീവ ചര്ച്ചയ്ക്കു തുടക്കമായി.   288 അംഗ നിയമസഭയില്‍ 218 സീറ്റുകളിലാണ് മഹായുതി സഖ്യം ലീഡ് ചെയ്യുന്നത്.ബിജെപി 123 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. ശിവസേന 55 സീറ്റുകളിലും എന്‍സിപി 38 സീറ്റിലും വിജയിച്ചു. എന്‍സിപി(ശരത് ചന്ദ്ര പവാര്‍)13 സീറ്റുകളിലും കോണ്‍ഗ്രസും ശിവസേന(ഉദ്ധവ് താക്കേറ)പാര്‍ട്ടികള്‍ 19 സീറ്റുകളില്‍ വീതവും ആണ് ലീഡ് ചെയ്യുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ശിവസേനയുടെ ഏക്‌നാഥ് ഷിന്‍ഡേ, ബിജെപിയുടെ ദേവേന്ദ്ര ഫഡ്‌നാവിസ് എന്നിവരാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് സജീവ പരിഗണനയിലുള്ളവര്‍. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമുള്ള സഖ്യകക്ഷികളുടെ കൂടിക്കാഴ്ചയക്കു ശേഷം മുഖ്യമന്ത്രിയുടെ കാര്യത്തില്‍ തീരുമാനമാകുമെന്ന് എന്‍ഡിഎ നേതാക്കള്‍ പറയുന്നത്. ബിജെപി, എന്‍സിപി, ശിവസേന(ഷിന്‍ഡേ)കക്ഷി നേതാക്കളാണ് മുഖ്യമന്ത്രി നിര്‍ണയ ചര്‍ച്ചയില്‍ പങ്കെടുക്കുക.

2022ല്‍ ഷിന്‍ഡേയുടെ നേതൃത്വത്തിലുള്ള 40ലേറെ എംഎല്‍എമാരുടെ വിമതനീക്കത്തില്‍ ശിവസേനാ നേതാവ് ഉദ്ധവ് താക്കറേ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെടുകയായിരുന്നു. സഖ്യസര്‍ക്കാര്‍ നിലംപൊത്തിയതോടെ ബിജെപിയുമായി കൂട്ടുചേര്‍ന്ന് ഷിന്‍ഡേ വിഭാഗം സര്‍ക്കാര്‍ രൂപീകരിക്കുകയും മുഖ്യമന്ത്രിപദം ഷിന്‍ഡേ കൈയടക്കുകയും ചെയ്തു. ഇത്തവണയും തനിച്ച് സര്‍ക്കാര്‍ രൂപീകരിക്കുന്നതിനു വേണ്ട ഭൂരിപക്ഷം ബിജെപിക്ക് ഇല്ല എന്നതിനാല്‍ ഷിന്‍ഡേ മുഖ്യമന്ത്രിക്കസേരയ്ക്ക് സമ്മര്‍ദ്ദം ചെലുത്തുമെന്നാണ് കരുതുന്നത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക