02
Oct 2024
Thu
02 Oct 2024 Thu
maid arrested for mixing urine in house owners food

ജോലി ചെയ്യുന്ന വീട്ടിലെ അംഗങ്ങള്‍ക്കായി ഉണ്ടാക്കുന്ന ഭക്ഷത്തില്‍ നാളുകളായി സ്വന്തം മൂത്രം കലര്‍ത്തി നല്‍കിവന്ന വീട്ടുജോലിക്കാരി അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. 32കാരിയായ റീനയാണ് അറസ്റ്റിലായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പ്രദേശത്തെ വ്യവസായി നിതിന്‍ ഗൗതമിന്റെ വീട്ടില്‍ എട്ടുവര്‍ഷമായി ജോലിക്കുനില്‍ക്കുകയായിരുന്നു റീന. കുടുംബാംഗങ്ങള്‍ക്ക് പലര്‍ക്കും കരള്‍ സംബന്ധമായ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടതോടെ നിതിന്‍ ഗൗതമിന് സംശയം തോന്നുകയും അടുക്കളയില്‍ ഒളികാമറ സ്ഥാപിക്കുകയും ചെയ്തതാണ് റീനയുടെ ഹീനകൃത്യം കണ്ടെത്താന്‍ സഹായകമായത്.

റൊട്ടിയുണ്ടാക്കാനുള്ള മാവില്‍ റീന മൂത്രം കലര്‍ത്തുന്ന ഒളികാമറയില്‍ പതിഞ്ഞിരുന്നു. ഇതിനു പിന്നാലെ തെളിവുസഹിതം കുടുംബം പോലീസില്‍ പരാതി നല്‍കി. ചോദ്യംചെയ്യലില്‍ റീന കുറ്റം നിഷേധിച്ചെങ്കിലും വീഡിയോ കാണിച്ചുകൊടുത്തതോടെ ഇവര്‍ കുറ്റസമ്മതം നടത്തി.

ചെറിയ തെറ്റുകള്‍ക്കു പോലും വീട്ടുടമസ്ഥന്‍ തന്നെ നിരന്തരം വഴക്കുപറഞ്ഞതിന്റെ പ്രതികാരമായാണ് ഭക്ഷണത്തില്‍ മൂത്രം കലര്‍ത്തിനല്‍കിയതെന്നും റീന പോലീസിനോടു വെളിപ്പെടുത്തി.

 

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക