16
Apr 2024
Tue
16 Apr 2024 Tue
malabar gold and diamonds opens fourth show room in US

മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് യുഎസിലെ നാലാമത്തെ ഷോറൂം ഇലിനോയിലെ നേപ്പർവില്ലിൽ തുറന്നു. ഷിക്കാഗോയിലെ ഇന്ത്യൻ കോൺസൽ ജനറൽ സോമനാഥ് ഘോഷ് ഷോറൂം ഉദ്ഘാടനം ചെയ്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നേപ്പർവില്ലിലെ പട്ടേൽ പ്ലാസയിൽ നിർമിച്ച 6,400 ചതുരശ്രയടി ഷോറൂമിൽ സ്വർണം, വജ്രം, അമൂല്യ രത്നങ്ങൾ എന്നിവയിലെ 25 എക്സ്ക്ലൂസീവ് ബ്രാൻഡുകളിലായി 30,000 ഡിസൈനുകളിൽ ആഭരണ ശേഖരങ്ങളുണ്ട്. ഉദ്ഘാടനച്ചടങ്ങിൽ എംഡി ഷംലാൽ അഹമ്മദ്, പട്ടേൽ ബ്രദേഴ്സിലെ രാകേഷ് പട്ടേൽ, മലബാർ ഗോൾഡ് അമേരിക്ക ഓപ്പറേഷൻസ് പ്രസിഡന്റ് ജോസഫ് ഈപ്പൻ എന്നിവർ പങ്കെടുത്തു.

ന്യൂജഴ്‌സി, ഡാലസ് എന്നിവിടങ്ങളിലാണ് മറ്റു മൂന്നു ഷോറൂമുകൾ പ്രവർത്തിക്കുന്നത്. ഇതോടെ മലബാർ ഗോൾഡിന്റെ മൊത്തം ഷോറൂമുകളുടെ എണ്ണം 350 ആയി.