04
Oct 2023
Sun
04 Oct 2023 Sun

മധ്യപ്രദേശിലും ഡല്‍ഹിയിലും മലബാര്‍ ഗോള്‍ഡിന് പുതിയ ഷോറൂമുകള്‍, ഒറ്റദിവസം തുറന്നത് നാലെണ്ണം; ആകെ ഷോറൂമുകള്‍ 333

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കോഴിക്കോട്: നവരാത്രി ആഘോഷത്തോടനുബന്ധിച്ച് മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് ഒരുദിവസം തുറന്നത് നാലു ഷോറൂമുകള്‍. ഇതോടെ മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിന്റെ ആകെ ഷോറൂമകളുടെ എണ്ണം 333 ആയി ഉയര്‍ന്നു.
ഡല്‍ഹിയിലെ 11ാമത്തെ ഷോറും രജൗറി ഗാര്‍ഡനിലും ഹരിയാനയിലെ 5ാമത്തെ ഷോറും അംബാലയിലും ഗുജറാത്തിലെ 7ാമത്തെ ഷോറൂം ഭാവ് നഗറിലും, മധ്യപ്രദേശിലെ 4ാമത്തെ ഷോറൂം ജബല്‍പൂരിലുമാണ് ആരംഭിച്ചത്.

മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം.പി. അഹമ്മദ് വെര്‍ച്വല്‍ പ്ലാറ്റ്‌ഫോം വഴി ഷോറൂമുകളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. വൈസ് ചെയര്‍മാന്‍ കെ.പി അബ്ദുള്‍സലാം, മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് ഇന്ത്യ ഓപ്പറേഷന്‍സ് മാനേജിംഗ് ഡയറക്ടര്‍ ഒ. അഷര്‍, ഇന്റര്‍നാഷണല്‍ ഓപ്പറേഷന്‍സ് മാനേജിംഗ് ഡയറക്ടര്‍ ഷംലാല്‍ അഹമ്മദ്, ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എ.കെ നിഷാദ്, റീട്ടെയില്‍ ഓപ്പറേഷന്‍സ് ഹെഡ് (റെസ്റ്റ് ഒഫ് ഇന്ത്യ) പി.കെ സിറാജ്, ഡയറക്ടര്‍മാര്‍, മാനേജ്‌മെന്റ് ടീം അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

നിലവില്‍ ഇന്ത്യയടക്കം 11 രാജ്യങ്ങളിലാണ് മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിന് ഷോറൂമുകളുള്ളത്. യൂറോപ്പിലെ വിവിധ രാജ്യങ്ങളിലും കാനഡ, ഓസ്‌ട്രേലിയ, ബംഗ്ലാദേശ് എന്നിവിടങ്ങളിലും പുതിയ ഷോറൂമുകള്‍ ആരംഭിക്കും. നാല് ഷോറൂമുകള്‍ ഒറ്റയടിക്ക് ആരംഭിക്കാന്‍ കഴിഞ്ഞുവെന്നത് മലബാര്‍ ഗ്രൂപ്പിനെ സംബന്ധിച്ച് അഭിമാനം പകരുന്ന കാര്യമാണെന്ന് മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം.പി. അഹമ്മദ് പറഞ്ഞു. നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ ആകെ ഷോറൂമുകളുടെ എണ്ണം 365 ആയി ഉയര്‍ത്താനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. കമ്പനിയുടെ മുപ്പതാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി അതിവേഗത്തിലുള്ള വിപുലീകരണ പദ്ധതിയാണ് ആഗോള തലത്തില്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

Malabar Gold takes store count to 333 with four new stores in India

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക