14
Sep 2024
Mon
14 Sep 2024 Mon
Malabar Group announced 16 crores rupees worth scholarship for 21000 girl students

കോഴിക്കോട്: 21,000 പെൺകുട്ടികൾക്കായി 16 കോടി രൂപയുടെ വിദ്യാഭ്യാസ സ്‌കോളർഷിപ്പുകൾ പ്രഖ്യാപിച്ച് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് ഉടമകളായ മലബാർ ഗ്രൂപ്പ്. സാമൂഹിക പ്രതിബദ്ധത പദ്ധതിയിൽ സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായാണ് ദേശീയ തലത്തിൽ സ്‌കോളർഷിപ്പുകൾ പ്രഖ്യാപിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പദ്ധതിയുടെ ഉദ്ഘാടനം കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രി പിയൂഷ് ഗോയൽ നിർവഹിച്ചു. വിദ്യാഭ്യാസ സഹായത്തിലൂടെ കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കാനാകുമെന്ന് മലബാർ ഗ്രൂപ്പ് ചെയർമാൻ എം പി അഹമ്മദ് പറഞ്ഞു. വൈസ് ചെയർമാൻ കെ പി അബ്ദുൽ സലാം, ഇന്ത്യ ഓപറേഷൻസ് മാനേജിങ് ഡയറക്ടർ ഒ അഷർ, ഗ്രൂപ്പ് എക്‌സിക്യൂട്ടിവ് ഡയറക്ടർ എ കെ നിഷാദ് തുടങ്ങിയവർ പങ്കെടുത്തു.