17
Dec 2025
Sun
17 Dec 2025 Sun
MALAPPURAM BUSINESS MAN ABDUCTION

തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയ മലപ്പുറം വണ്ടൂര്‍ സ്വദേശിയായ വ്യവസായിയെ മണിക്കൂറുകള്‍ക്കൊടുവില്‍ കണ്ടെത്തി. വണ്ടൂര്‍ സ്വദേശി മുഹമ്മദാലിയെയാണ് പാലക്കാട് കോതകുറിശ്ശിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ പൊലീസ് കണ്ടെത്തിയത്. മര്‍ദ്ദനമേറ്റ് അവശനായ നിലയിലായിരുന്നു. ബിസിനസ് രംഗത്തെ ശത്രുതയാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്ന് മുഹമ്മദാലി പൊലീസിന് മൊഴി നല്‍കി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇന്നലെ വൈകിട്ട് ആറരയോടെയാണ് അഞ്ചംഗ സംഘം മുഹമ്മദാലിയെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി കാറില്‍ തട്ടിക്കൊണ്ടുപോയത്. സംഭവം നടന്നയുടന്‍ വ്യാപകമായ അന്വേഷണം ആരംഭിച്ചിരുന്നു.

സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതികളെയും വാഹനത്തെയും കുറിച്ച് സൂചന ലഭിച്ചത്. തുടര്‍ന്നുള്ള തിരച്ചിലിലാണ് ഇന്ന് രാവിലെ കോതകുറിശ്ശിയില്‍ നിന്നും ഇദ്ദേഹത്തെ കണ്ടെത്തിയത്. അക്രമികള്‍ ഇദ്ദേഹത്തെ ഇവിടെ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.

സരാമായ പരിക്കുകളുള്ള മുഹമ്മദാലിയെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. കടുത്ത മര്‍ദ്ദനമേറ്റിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. തട്ടിക്കൊണ്ടുപോയതിന് പിന്നില്‍ ആരാണെന്ന് തനിക്ക് വ്യക്തമായി അറിയാമെന്നും മുഹമ്മദാലി പൊലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. ഒരു കോളേജ് വാങ്ങിയതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കങ്ങളാണ് ഇതിലേക്ക് നയിച്ചതെന്നും അദ്ദേഹം മൊഴി നല്‍കി. തനിക്ക് നേരെ

മുഹമ്മദാലിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി. അഞ്ചംഗ കൊട്ടേഷന്‍ സംഘമാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നാണ് സൂചന.