21
Oct 2023
Fri
21 Oct 2023 Fri

ജിദ്ദ: അടുത്ത മാസം വിവാഹിതനാവേണ്ട മലപ്പുറം സ്വദേശി സൗദിയിലെ ജിദ്ദയിൽ മരിച്ചു. വെട്ടത്തൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിന് സമീപം ചേമ്പൻ മുഹമ്മദിന്റെയും കാപ്പിലെ വെള്ളാപ്പുള്ളി കുഞ്ഞീവിയുടെയും മകൻ മുഹമ്മദ് സൈഫുദ്ദീൻ (27) ആണ് മരിച്ചത്. സ്ട്രോക്ക് വന്നതിനെ തുടർന്ന് 20 ന് ജിദ്ദയിലെ അൽസഹ്റ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു.ഈ മാസം 24 ന് നാട്ടിൽ പോവാനിരുന്നതാണ്.
അടുത്ത മാസം 19 ന് ആണ് വിവാഹം നിശ്ചയിച്ചിരുന്നത്.
നിയമ നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിൽ കൊണ്ടുപോകും.രണ്ടുവർഷം മുമ്പാണ് ജിദ്ദയിൽ എത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>