സിഡ്നി: ആസ്‌ത്രേലിയയില്‍ ഇരുനിലവീടിന് തീപിടിച്ച് മലയാളി നഴ്‌സ് മരിച്ചു. ന്യൂ സൗത്ത് വേല്‍സിന്റെ തലസ്ഥാന നഗരമായ സിഡ്നിക്ക് സമീപം ഡുബ്ബോയില്‍ താമസിക്കുന്ന കൊല്ലം കുണ്ടറ സ്വദേശിനി ഷെറിന്‍ ജാക്‌സനാണ് (34) മരിച്ചത്. ഡുബ്ബോ ഹോസ്പിറ്റലില്‍ നഴ്‌സായിരുന്നു ഷെറിന്‍.(malayalee nurse dies in australia after house caught fire)
|
പത്തനംതിട്ട കൈപ്പട്ടൂര്‍ സ്വദേശിയും റ്റെക്സ്റ്റയില്‍ എന്‍ജിനീയറുമായ ജാക്‌സനാണ് ഷെറിന്റെ ഭര്‍ത്താവ്. അപകടസമയം ജാക്‌സന്‍ ജോലി ആവശ്യത്തിന് പുറത്തുപോയിരുന്നു.
അതീവ ഗുരുതരാവസ്ഥയില്‍ ഡുബ്ബോ ഹോസ്പിറ്റലില്‍ വെന്റിലേറ്ററില്‍ ചികില്‍സയിലിരിക്കെയാണ് ഷെറിന്‍ മരിച്ചത്. രക്ഷാ പ്രവര്‍ത്തനത്തിനിടെ അഗ്‌നിശമന സേനാംഗത്തിന് പൊള്ളലേറ്റിരുന്നു. ഇദ്ദേഹം ചികില്‍സയില്‍ തുടരുകയാണ്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





