18
May 2023
Thu
18 May 2023 Thu

ല​ണ്ട​ൻ: മ​ല​യാ​ളി വി​ദ്യാ​ർ​ഥി ബ്രിട്ടനിൽ മ​രി​ച്ച നി​ല​യി​ൽ. ഏതാനും മാസം മുമ്പുമാത്രം ബ്രിട്ടനിലെത്തിയ തൃ​ശൂ​ർ മാ​ള സ്വ​ദേ​ശി ഹ​രി​കൃ​ഷ്ണ​ൻ (23) ആ​ണ് മ​രി​ച്ച​ത്. മാ​ഞ്ച​സ്റ്റ​റി​ലെ താ​മ​സ സ്ഥ​ല​ത്ത് കി​ട​പ്പു​മു​റി​യിലായിരുന്നു മൃതദേഹം. മാ​ഞ്ച​സ്റ്റ​ർ യൂനി​വേ​ഴ്‌​സി​റ്റി​യി​ൽ എം​എ​സ്‌​സി സ്ട്ര​ക്ച​റ​ൽ എ​ൻ​ജി​നീ​യ​റിങ് വി​ദ്യാ​ർ​ഥി​യാ​യി​രു​ന്നു. മ​ല​യാ​ളി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വാ​ട​ക വീ​ട്ടി​ൽ സു​ഹൃ​ത്തു​ക്ക​ൾക്കൊപ്പമാ​ണ് യുവാവ് താ​മ​സി​ച്ചി​രു​ന്ന​ത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>