12
Sep 2025
Thu
12 Sep 2025 Thu
Kuwait Malayalees cheated

കുവൈത്തില്‍ വീണ്ടും മലയാളികളുടെ ബാങ്ക് തട്ടിപ്പ്. ലോണെടുത്ത് മുങ്ങിയെന്ന പരാതിയുമായി കുവൈത്തിലെ അല്‍ അഹ്ലി ബാങ്ക് (AL AHLI BANK OF KUWAIT) ആണ് പൊലീസിനെ സമീപിച്ചത്. പരാതിയുടെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് 13 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

whatsapp കുവൈത്തില്‍ വീണ്ടും മലയാളികളുടെ ചതി; 270 കോടി ലോണെടുത്ത് മുങ്ങി; ഭൂരിഭാഗവും കോട്ടയം ജില്ലക്കാര്‍
ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കുവൈത്തില്‍ ജോലിക്കെത്തിയ ഇവര്‍ വന്‍ തുക ലോണെടുത്തശേഷം മുങ്ങിയെന്നാണ് പരാതിയിലുള്ളത്. 25 ലക്ഷം മുതല്‍ രണ്ടുകോടി വരെ ലോണെടുത്തവരാണ് അധികവും. കേസുകള്‍ കൂടുതലും കോട്ടയം ജില്ലയിലാണ് രജിസ്റ്റര്‍ ചെയിതിരിക്കുന്നതെന്നാണ് വിവരം.

ALSO READ: ഡേറ്റിങ് ആപ്പ് വഴി മയക്കുമരുന്ന് കച്ചവടവും; രണ്ടുപേര്‍ പിടിയില്‍

ബാങ്കിന്റെ സിഒഒ മുഹമ്മദ് അല്‍ ഖട്ടന്‍ കേരളത്തിലെത്തി ഡിജിപിക്ക് പരാതി നല്‍കി. 806 മലയാളികള്‍ 270 കോടിയോളം രൂപ ലോണെടുത്ത് മുങ്ങിയെന്നാണ് ബാങ്കിന്റെ കണക്ക്.

നേരത്തെ ഗള്‍ഫ് ബാങ്ക് ഓഫ് കുവൈത്തു സമാന പരാതിയുമായി കേരളാ പൊലീസിനെ സമീപിച്ചിരുന്നു. സംസ്ഥാന പൊലീസ് ഇത് അന്വേഷിക്കുന്നതിനിടെയാണ് മറ്റൊരു ബാങ്ക് കൂടി സമാന പരാതി ഉന്നയിക്കുന്നത്. ഗള്‍ഫ് ബാങ്ക് ഓഫ് കുവൈത്തില്‍ നിന്നും കോടികളാണ് ലോണെടുത്ത് മുങ്ങിയത്.

ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് കുവൈത്തിലെ പ്രവാസി മലയാളികള്‍ക്ക് വലിയ തിരിച്ചടിയായി മാറും. ബാങ്ക് ലോണ്‍ ലഭിക്കുന്നതിന് കര്‍ശന ഉപാധികള്‍ ഏര്‍പ്പെടുത്തുന്നത് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് അധികൃതര്‍ കടന്നേക്കും.