29
Nov 2026
Sun
29 Nov 2026 Sun
Advertisement
Advertisement
Advertisement
Advertisement
Advertisement
drug trafficking

കൊച്ചി: ഗേ ഡേറ്റിംഗ് ആപ്പുവഴി പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച സംഭവത്തിന് പിന്നാലെ മയക്ക് മരുന്ന കച്ചവടവും. ആപ്പ് വഴി മയക്കുമരുന്ന് ഇടപാട് നടത്തിയിരുന്ന കണ്ണൂര്‍ സ്വദേശികളായ സഹോദരങ്ങള്‍ കൊച്ചിയില്‍ അറസ്റ്റില്‍. കണ്ണൂര്‍, മാട്ടൂര്‍ സ്വദേശികളായ മുഹമ്മദ് റബീഹ്, റിസ്വാന്‍ എന്നിവരെയാണ് എക്സൈസ് സംഘം അറസ്റ്റു ചെയ്തത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

രഹസ്യവിവരത്തെ തുടര്‍ന്ന് നോര്‍ത്ത് റെയില്‍വെ സ്റ്റേഷനു സമീപത്തെ ലോഡ്ജ് മുറിയില്‍ വച്ചാണ് ഇവരെ പിടികൂടിയത്. പ്രതികളില്‍ നിന്നു 37 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.

ഗ്രിന്‍ഡര്‍ ആപ് വഴിയാണ് ഇരുവരും ഓര്‍ഡര്‍ സ്വീകരിച്ചത്. മരുന്നു കൈമാറാനെത്തിയപ്പോഴാണ് അറസ്റ്റിലായത്.
വഴിയരികില്‍ എവിടെയെങ്കിലും ഒളിപ്പിച്ച് അടയാളം സഹിതം ആപ്പ് വഴി സന്ദേശം അയക്കുകയാണ് കച്ചവട രീതി. സമാനരീതിയില്‍ പലര്‍ക്കും ഇവര്‍ മയക്കുമരുന്നു വിതരണം ചെയ്തതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

 

MTP Rafeek

ന്യൂസ് ടാഗ് ലൈവില്‍ 2024 മുതല്‍ ന്യൂസ് എഡിറ്ററാണ് എംടിപി റഫീക്ക്. മാധ്യമരംഗത്ത് 20 വര്‍ഷത്തിലേറെയായി പ്രവര്‍ത്തിക്കുന്നു. തേജസ്, ഗള്‍ഫ് മലയാളി എന്നീ മാധ്യമങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക

Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement