10
Sep 2023
Sat
10 Sep 2023 Sat

ഡല്‍ഹിയില്‍ മലയാളി വ്യവസായിയെ കൊന്ന് മരത്തില്‍ കെട്ടിത്തൂക്കി; കൊല്ലപ്പെട്ടത് SDNP നേതാവ്

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ന്യൂഡല്‍ഹി: മലയാളി വ്യവസായിയെ കൊന്ന് പാര്‍ക്കിലെ മരത്തില്‍ കെട്ടിത്തൂക്കി. എസ്എന്‍ഡിപി ദ്വാരക ശാഖ സെക്രട്ടറി കൂടിയായ തിരുവല്ല മേപ്രാല്‍ കൈലാത്ത് ഹൗസില്‍ പി.പി. സുജാതന്‍ (60) ആണ് മരിച്ചത്. ദ്വാരകയില്‍ തിരുപ്പതി പബ്ലിക് സ്‌കൂളിനു സമീപം താമസിക്കുന്ന സുജാതന്‍ വ്യാഴാഴ്ച രാത്രി 9 മണിയോടെ ബിസിനസ് ആവശ്യത്തിന് ജയ്പുരിലേക്ക് പോകാന്‍ വീട്ടില്‍ നിന്നിറങ്ങിയിരുന്നു. പ്രഭാത സവാരിക്കിറങ്ങിയവരാണ് വീടിനു സമീപമുള്ള പാര്‍ക്കില്‍ മൃതദേഹം കണ്ടത്. സുജാതന്‍ ധരിച്ചിരുന്ന ഷര്‍ട്ട് ഉപയോഗിച്ചാണ് മരത്തില്‍ കെട്ടിത്തൂക്കിയത്.

പഴ്‌സ്, മൊബൈല്‍ ഫോണ്‍ എന്നിവ നഷ്ടപ്പെട്ടിട്ടുണ്ട്. മൃതദേഹത്തില്‍ നിരവധി മുറിവുകളും കണ്ടത്തി. സംസ്‌കാരം പിന്നീടു ഡല്‍ഹിയില്‍ നടക്കും. ഭാര്യ: പ്രീതി. മക്കള്‍: ശാന്തിപ്രിയ, അമല്‍ (കോളജ് വിദ്യാര്‍ഥി).

സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക