16
Apr 2025
Tue
16 Apr 2025 Tue
Malayali Civil Engineer caught with 4 crore worth hydroponic Ganja in Bangaluru

മലയാളി സിവില്‍ എന്‍ജിനീയര്‍ നാലു കിലോ കഞ്ചാവും ലഹരിവില്‍പ്പനയിലൂടെ സ്വരൂപിച്ച 25 ലക്ഷം രൂപയുമായി ബംഗളുരുവില്‍ പിടിയില്‍. കേരളത്തില്‍ നിന്ന് ബംഗളുരുവിലേക്ക് കടത്തിക്കൊണ്ടുവന്ന 1.5 കിലോഗ്രാം ഹൈഡ്രോപോണിക് കഞ്ചാവുമായി ജിജോ പ്രസാദ്(25) എന്നയാളാണ് പിടിയിലായതെന്ന് ബംഗളുരു സിറ്റി ക്രൈം ബ്രാഞ്ച് അറിയിച്ചു. ബംഗളുരു ഇലക്ട്രോണിക് സിറ്റിയില്‍ നിന്ന് എട്ടാം തീയതിയാണ് സിറ്റി ക്രൈം ബ്രാഞ്ച് ഇയാളെ പിടികൂടിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബൊമ്മസാന്ദ്രയില്‍ ജിജോ താമസിച്ചിരുന്ന വാടകവീട്ടില്‍ നിന്നാണ് രണ്ടരക്കിലോ ഹൈഡ്രോപോണിക് കഞ്ചാവും 25 ലക്ഷത്തിലേറെ രൂപയും കണ്ടെടുത്തത്. ലഹരി വില്‍പന ഇടപാടുകള്‍ നടത്തിയിരുന്ന ഇയാളുടെ മൊബൈല്‍ ഫോണും പിടിച്ചെടുത്തിട്ടുണ്ട്. പിടിച്ചെടുത്ത കഞ്ചാവിന്റെയും മറ്റ് വസ്തുക്കളുടെയും മൂല്യം നാലരക്കോടി രൂപയിലേറെയാണെന്ന് അധികൃതര്‍ വ്യക്തമാക്കി.

ഗ്രാമിന് 12,000 രൂപയ്ക്കാണ് ഇയാള്‍ ഹൈഡ്രോപോണിക് കഞ്ചാവ് ഇലക്ട്രോണിക് സിറ്റി മേഖലയില്‍ വിറ്റിരുന്നത്. കേരളത്തില്‍ നിന്ന് ബംഗളുരുവിലേക്ക് കടത്തിക്കൊണ്ട് വന്ന് വില്‍പ്പന നടത്തിയെന്ന് ഇയാള്‍ പൊലീസ് ചോദ്യം ചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക