17
Jul 2024
Sat
17 Jul 2024 Sat
malayali girl dies in UK due to fever

പനി ബാധിച്ച് മലയാളി ബാലിക യുകെയിൽ മരിച്ചു. ബർമിങ്ഹാമിലെ വൂൾവർഹാംപ്‌റ്റനിൽ താമസിക്കുന്ന മല്ലപ്പള്ളി തുരുത്തിക്കാട് സ്വദേശി ബിൽസെൻറ് ഫിലിപ്പ്, ജെയ്മോൾ വർക്കി ദമ്പതികളുടെ മകൾ ഹന്ന മേരി ഫിലിപ്പ് (5) ആണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഒരു മാസം മുമ്പാണ് കുട്ടിക്ക് പനി ബാധിച്ചത്. പനി വിട്ടുമാറാത്തതിനെ തുടർന്ന് ആശുപത്രിയിൽ ചികിൽസയിലിരിക്കെ മരിക്കുകയായിരുന്നു. ഹൃദയാഘാതമാണ്‌ മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. എട്ട് മാസം മുൻപാണ് ഹന്നയും ഇളയ സഹോദൻ ആൽബിനും പിതാവിനൊപ്പം യുകെയിൽ എത്തുന്നത്.

ഹന്നയുടെ അമ്മ ജെയ്മോൾ സ്വകാര്യ കെയർ ഹോമിൽ നഴ്സായി ജോലി ചെയ്‌തുവരികയാണ്. ഹന്നയുടെ മൃതദേഹം തുടർനടപടികൾക്ക് ശേഷം നാട്ടിൽ എത്തിക്കുന്നതിനും കുടുംബത്തെ സഹായിക്കുന്നതിനുമായി യുകെയിൽ തന്നെയുള്ള പിതൃസഹോദരി ബിന്ദു ഫിലിപ്പ്, കുടുംബ സുഹൃത്തുക്കളായ സാം മാത്യു, ജിബു ചെറിയാൻ എന്നിവരുടെ പേരിൽ ഫണ്ട് ശേഖരണം ആരംഭിച്ചിട്ടുണ്ട്. ഹന്നയുടെ കുടുംബത്തെ സഹായിക്കുന്നതിന് ഗോഫണ്ട് മീ പേജിലൂടെ ധനസമാഹരണം തുടങ്ങിയിട്ടുണ്ട്.