12
Sep 2025
Wed
12 Sep 2025 Wed
Malayali nurse collapses and dies while returning from work in Delhi

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ജോലി കഴിഞ്ഞു മടങ്ങുമ്പോള്‍ മലയാളി നഴ്‌സ് കുഴഞ്ഞുവീണു മരിച്ചു. തണ്ണീര്‍മുക്കം പഞ്ചായത്ത് എട്ടാം വാര്‍ഡ് വെളിയമ്പ്ര കല്യാണിച്ചിറ വീട്ടില്‍ വി.വിഷ്ണു (32) ആണ് മരിച്ചത്.

whatsapp രോഗി പരിചരണം കഴിഞ്ഞ് റൂമിലേക്ക് മടങ്ങവെ ഡല്‍ഹിയില്‍ മലയാളി നഴ്‌സ് കുഴഞ്ഞുവീണു മരിച്ചു
ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഡല്‍ഹി മാക്‌സ് സൂപ്പര്‍ സ്‌പെഷ്യല്‍റ്റി ആശുപത്രിയിലെ മെയില്‍ നഴ്‌സായിരുന്നു. തിങ്കളാഴ്ച ഉച്ചയ്ക്ക് ജോലി കഴിഞ്ഞു ഓട്ടോറിക്ഷയില്‍ താമസസ്ഥലത്തേക്കു പോകുന്നതിനിടെ വാഹനത്തിനുള്ളിലാണ് കുഴഞ്ഞുവീണത്.
ഓട്ടോ ഡ്രൈവര്‍ ഉടന്‍ വിഷ്ണുവിനെ ഡോ. റാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വഴിമധ്യേ മരിച്ചു. വിജയന്‍, രത്‌നവല്ലി ദമ്പതികളുടെ മകനാണ്. വിഷ്ണു അവിവാഹിതനാണ്. സഹോദരങ്ങള്‍: വിജേഷ്, വിനു. സംസ്‌കാരം ഇന്നു രാവിലെ 10നു വീട്ടുവളപ്പില്‍ നടക്കും.

In short: Malayali nurse collapsed and died while returning home after work in Delhi on Monday. The deceased has been identified as V Vishnu (32), a resident of Kalyanichira house, Veliambra, in the eighth ward of Thanneermukkom panchayat, Alappuzha.