23
Mar 2026
Mon
23 Mar 2026 Mon
Malayali nurse dies in Saudi Arabia

മലയാളി നഴ്‌സ് സൗദിയില്‍ മരിച്ചു. പത്തനംതിട്ട റാന്നി സ്വദേശിനിയും സൗദി ജിസാനിലെ സൗദി ആംഡ് ഫോഴ്‌സസ് ആശുപത്രിയിലെ നഴ്‌സുമായ ഷെര്‍ളി ഡേവിഡ് ജേക്കബ്(34)ആണ് മരിച്ചത്. ശ്വാസകോശ രോഗത്തെ തുടര്‍ന്ന് ഈ മാസം അഞ്ചുമുതല്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇതിനിടെ ഹൃദയാഘാതമുണ്ടാവുകയും ഞായര്‍ രാത്രിയോടെ മരിക്കുകയുമായിരുന്നു. എട്ടുവര്‍ഷമായി ജിസാനില്‍ ജോലി ചെയ്തുവരികയായിരുന്നു ഷെര്‍ളി. സഹോദരി ഷൈനി ഡേവിഡ് അബഹ അല്‍ ഹയാത്ത് ആശുപത്രിയിലാണ് ജോലി ചെയ്യുന്നത്. മരണസമയം ഷൈനി ഷേര്‍ളിക്കൊപ്പം ആശുപത്രിയിലുണ്ടായിരുന്നു.

ഷെര്‍ളിയുടെ ഭര്‍ത്താവ് ജോബിന്‍ നാട്ടിലാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോവുന്നതിനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

ALSO READ: ഇറാനില്‍ അഞ്ചുദിവസത്തേക്ക് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് ട്രംപ്