13
Feb 2026
Fri
13 Feb 2026 Fri
malayali student among 7 dies in accident in Karnataka

കര്‍ണാടക ഹൊസ്‌കോട്ടയില്‍ കാര്‍ മറ്റുവാഹനങ്ങളിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ മലയാളിയടക്കം ഏഴുമരണം. യെലഹങ്ക ആര്‍വി കോളജിലെ പിയു വിദ്യാര്‍ഥികളായ മലയാളി അശ്വിന്‍ നായര്‍, അര്‍ഹാന്‍ ഷെരീഫ്, അയാന്‍ അലി, ഭരത്, ഏഥന്‍ ജോര്‍ജ്, ഫര്‍ഹാന്‍, ബൈക്ക് യാത്രികനായ ഗഗന്‍ എന്നിവരാണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സാറ്റലൈറ്റ് ടൗണ്‍ റിങ് റോഡില്‍ ഹൊസ്‌കോട്ടെ-ദൊബാസ്‌പേട്ട് ഇടനാഴിയിലെ സത്യാവാരയില്‍ വെള്ളി പുലര്‍ച്ചെയാണ് അപകടമുണ്ടായത്. വിദ്യാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന കാര്‍ ബൈക്കിനെ ഇടിച്ചിട്ട ശേഷം ലോറിയുടെ പിന്നിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

ALSO READ: റോഡപകടത്തില്‍ മരിച്ച 10 മാസം പ്രായമുള്ള കുഞ്ഞിന്റെ ആന്തരികാവയവങ്ങള്‍ 5 പേര്‍ക്ക് പുതുജീവനേകും