20
Nov 2023
Tue
20 Nov 2023 Tue

കാനഡയില്‍ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ ചെമ്പേരി സ്വദേശിയായ ടോണി മുണ്ടയ്ക്ക(23)ലാണ് മരിച്ചത്. കാനഡ ഒന്റാരിയോയിലെ ഒഷാവയിലെ ഗാരേജിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇവിടെ ഇരുന്ന് ഫോണില്‍ സംസാരിച്ചുകൊണ്ടിരുന്നപ്പോള്‍ കാര്‍ബണ്‍ മോണോക്സൈഡ് ശ്വസിച്ചാണ് മരിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പോസ്റ്റുമോര്‍ട്ടവും മറ്റ് നടപടികള്‍ക്കും ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. ഒന്നര വര്‍ഷം മുമ്പാണ് സ്റ്റുഡന്റ് വിസയില്‍ ടോണി കാനഡയിലെത്തുന്നത്. സോഷ്യല്‍ സര്‍വീസ് വര്‍ക്ക് വിദ്യാര്‍ഥിയായിരുന്നു.