വിദ്വേഷ പ്രചാരണങ്ങളും സൈബര്‍ ആക്രമണവുമെല്ലാം പുതിയ മമ്മൂട്ടി ചിത്രത്തിന് മുതല്‍ക്കൂട്ടാവുന്നു. മമ്മൂട്ടി ചിത്രം ടര്‍ബോയുടെ ആദ്യദിന കളക്ഷന്‍ അമ്പരപ്പിക്കുന്നതാണ്. (mammootty-make-history-in-kerala-boxoffice-turbo-collection)2024 ലെ ഏറ്റവും വലിയ ഓപ്പണിംഗ് ആണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. മമ്മൂട്ടിയുടെ കരിയര്‍ ബെസ്റ്റ് കളക്ഷനാണ് ചിത്രത്തിനെന്നാണ് അനലിസ്റ്റുകള്‍ വ്യക്തമാകുന്നത്. 6 കോടിയില്‍ അധികമാണ് സിനിമ ആദ്യദിനം തന്നെ നേടിയിരിക്കുന്നത്. മോഹന്‍ലാല്‍ ചിത്രം മലൈക്കോട്ടൈ വാലിബന്റെ കളക്ഷന്‍ റെക്കോര്‍ഡ് ടര്‍ബോ മറികടന്നിട്ടുണ്ട്.
|
മികച്ച പ്രതികരണമാണ് ചിത്രത്തിന് എല്ലായിടത്തുനിന്നും ലഭിക്കുന്നത്. എല്ലാ തിയേറ്ററുകളിലും ചിത്രം നിറഞ്ഞ സദസില്‍ ഓടിക്കൊണ്ടിരിക്കുകയാണ്. വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടി-വൈശാഖ് കോമ്പിനേഷനില്‍ വന്ന ടര്‍ബോ മമ്മൂട്ടി കമ്പനിയാണ് നിര്‍മിച്ചിരിക്കുന്നത്. പുറത്തെ കോരിച്ചൊരിയുന്ന മഴയെ വകവയ്ക്കാതെയാണ് ജനം തിയേറ്ററുകളില്‍ ഇടിച്ചുകേറുന്നത്.


