ഭാര്യയുടെ കാമുകന്‍ അയച്ച പാഴ്‌സല്‍ ബോംബ് പൊട്ടി യുവാവും മകളും മരിച്ചു. ഗുജറാത്തിലെ വാദലിയിലാണ് സംഭവം. വ്യാഴാഴ്ചയാണ് പാഴ്‌സല്‍ യുവാവിന്റെ വിലാസത്തിലെത്തിയത്. ടേപ് റെക്കോഡറിനു സമാനമായ വസ്തുവായിരുന്നു പാഴ്‌സലില്‍. യുവതിയുടെ ഭര്‍ത്താവായ ജീത്തുഭായി ഹീരാഭായി വഞ്ജാര ഈ ടേപ്പ് റെക്കോഡറിന്റെ പിന്‍ പ്ലഗില്‍ കുത്തിനോക്കുനോക്കുമ്പാഴായിരുന്നു സ്‌ഫോടനം.(man and daughter killed in parcel bomb blast sent by wife’s lover)
|
ജീത്തുഭായി സംഭവസ്ഥലത്തുവച്ചും ഗുരുതരമായി പരിക്കേറ്റ മകള്‍ ഭൂമിക(12)ആശുപത്രിയില്‍ വച്ചുമാണ് മരിച്ചത്. 9ഉം 1ഉം വയസ്സുള്ള രണ്ട് മക്കള്‍ പരിക്കുകളോടെ ചികില്‍സയിലാണ്. ഇവരില്‍ ഒരാളുടെ നില അതീവ ഗുരുതരമാണ്.
ജയന്തിഭായി ബാലുസിങ് വഞ്ജാര(31)ആണ് പാഴ്‌സല്‍ ബോംബ് ഓട്ടോറിക്ഷാ ഡ്രൈവര്‍ മുഖേന അയച്ചുനല്‍കിയത്. സ്‌ഫോടനത്തിനു ശേഷം പോലീസ് സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ ഓട്ടോ കണ്ടെത്തുകയും ഡ്രൈവറെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുകയും ചെയ്തതോടെയാണ് ജയന്തി ഭായിയെക്കുറിച്ചു വിവരം നല്‍കിയത്.
തന്റെ കാമുകിയെ ജീത്തുഭായി വിവാഹം കഴിച്ചതിലുള്ള നിരാശയെ തുടര്‍ന്നായിരുന്നു ആക്രമണം ആസുത്രണം ചെയ്തതെന്ന് പിടിയിലായ ജയന്തിഭായി പോലീസിനോടു പറഞ്ഞു. രാജസ്ഥാനില്‍ പോയാണ് സ്‌ഫോടകവസ്തുക്കള്‍ വാങ്ങിയതെന്നും തുടര്‍ന്ന് ബോംബ് താന്‍ സ്വയം തയ്യാറാക്കുകയായിരുന്നുവെന്നും ജയന്തിഭായി പോലീസിനോട് പറഞ്ഞു. സ്‌ഫോടനസമയം ജീത്തുഭായിയുടെ ഭാര്യ വീട്ടിലുണ്ടായിരുന്നില്ല. സ്‌ഫോടനത്തില്‍ ഇവര്‍ക്ക് പങ്കുണ്ടോയെന്നു പോലീസ് പരിശോധിക്കുന്നുണ്ട്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





