28
Sep 2023
Thu
28 Sep 2023 Thu

തൃശൂർ: ചിറക്കേക്കോട് ഗൃഹനാഥൻ പെട്രോളൊഴിച്ച് തീ കൊളുത്തിയ മകനും പേരക്കുട്ടിയും മരിച്ചു. ചിറക്കേക്കോട് സ്വദേശി ജോജി (40), മകൻ ടെണ്ടുൽക്കർ (12) എന്നിവരാണ് മരിച്ചത്. ജോജിയുടെ ഭാര്യ ലിജി (34) ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കുടുംബവഴക്കാണ് ആക്രമണത്തിന് കാരണമെന്നാണ് വിവരം. ഇന്നലെ അർധരാത്രിയോടെ ഇവർ കിടക്കുന്ന റൂമിലെത്തിയ പിതാവ് ജോൺസൺ ഇവരുടെ ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. പിന്നാലെ വിഷം കഴിച്ച ജോൺസണും സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

ഭാര്യയെ മുറിയിലാക്കി വാതിലടച്ച ശേഷമായിരുന്നു ജോൺസൺ മകനെയും കുടുംബത്തെയും തീ കൊളുത്തിയത്. തീ പടരുന്നത് കണ്ട് ഓടിയെത്തിയ നാട്ടുകാരാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്.