തൃശൂർ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ മദ്യലഹരിയിൽ പരാക്രമം കാട്ടിയ യുവാവ് അറസ്റ്റില്‍. കൊല്ലം അഞ്ചാലുംമൂട് സ്വദേശി സുൽഫിക്കറിനെയാണ് അറസ്റ്റ് ചെയ്തത്.
|
പൊലീസ് മെഡിക്കൽ പരിശോധനയ്ക്കായി എത്തിച്ചപ്പോഴാണ് ഇയാള്‍ പരാക്രമം കാണിച്ചത്. കേച്ചേരി എസ്ബിഐ ബാങ്കിൽ മദ്യപിച്ച് പ്രശ്നമുണ്ടാക്കിയതിനാണ് ഇയാളെ പിടികൂടിയത്.
തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചപ്പോഴും പരാക്രമം തുടര്‍ന്നു. പൊലീസിനെ അസഭ്യം പറയുകയും ചെയ്തു.
ഇന്ന് പുലര്‍ച്ചെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ലഹരിക്കടിമയായ യുവാവ് വനിതാ ഡോക്ടറെ കുത്തിക്കൊന്നിരുന്നു. ഹൗസ് സര്‍ജന്‍സിക്കെത്തിയ കോട്ടയം സ്വദേശിനിയായ ഡോ.വന്ദന ദാസാണ് കൊല്ലപ്പെട്ടത്. കൊല്ലം അസീസിയ മെഡി. കോളജിലെ വിദ്യാര്‍ഥിനിയായ വന്ദനയെ പൂയപ്പള്ളി സ്വദേശി ശ്രീനിലയം കുടവട്ടൂർ സന്ദീപ്(42) ആണ് കുത്തിയത്.
അയൽവാസികളുമായി നടന്ന അടിപിടിയിൽ സന്ദീപിന്റെ കാലിന് മുറിവേറ്റിരുന്നു. ഇതിനിടെ വീട്ടിൽ വെച്ച് സന്ദീപ് പ്രകോപിതനായതിനെ തുടർന്ന് ബന്ധുക്കൾ പൊലീസിനെ വിളിക്കുകയായിരുന്നു. തുടർന്ന് പൊലീസെത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവ് ഡ്രസ്സിങ്ങിനിടെ കത്രിക കൈക്കലാക്കിയ ശേഷം ആക്രമണം നടത്തുകയായിരുന്നു. ആറ് കുത്തുകളാണ് ഡോക്ടര്‍ക്കേറ്റത്.
തുടര്‍ന്ന് അറസ്റ്റ് ചെയ്ത ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ആക്രമണത്തില്‍ പൊലീസുകാരടക്കം അഞ്ച് പേര്‍ക്ക് പരിക്കേറ്റിരുന്നു. നെടുമ്പന യുപി സ്കൂളിലെ അധ്യാപകനായ പ്രതി ലഹരിയുപയോഗത്തെ തുടര്‍ന്ന് സസ്പെന്‍ഷനിലാണ്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





