17
Mar 2025
Fri
17 Mar 2025 Fri
swiss air

വിമാനയാത്രയ്ക്കിടെ സഹയാത്രികരായ സ്ത്രീകളുടെ മുന്നില്‍ സ്വയംഭോഗം ചെയ്ത യുവാവ് അറസ്റ്റില്‍. (Man arrested for masturbating next to women on plane) സ്വിറ്റ്‌സര്‍ലന്‍ഡിലെ സൂറിച്ചില്‍ല്‍ നിന്ന് ജര്‍മനിയിലെ ഡ്രസ്ഡനിലേക്ക് പോയ സ്വിസ് എയറിന്റെ വിമാനത്തിലാണ് 33 കാരന്റെ ലൈംഗിക വൈകൃതം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

യുവാവിന്റെ പ്രവൃത്തി അസഹ്യമായതോടെ സഹയാത്രികര്‍ ഫ്‌ളൈറ്റ് അറ്റന്‍ഡിനെ വിവരമറിയിച്ചു. തുടര്‍ന്ന്, യുവാവിനെ മറ്റൊരു സീറ്റിലേക്ക് മാറ്റിയിരുത്തുകയായിരുന്നു.

പലവട്ടം ആവശ്യപ്പെട്ടതിന് ശേഷമാണ് യുവാവ് സ്വയംഭോഗം അവസാനിപ്പിക്കാന്‍ തയ്യാറായതെന്ന് ഡ്രസ്ഡന്‍ ഫെഡറല്‍ പോലീസ് പറഞ്ഞു. യുവാവിരുന്ന സീറ്റില്‍ ഒപ്പം രണ്ട് സ്ത്രീ യാത്രികരാണ് ഉണ്ടായിരുന്നത്.

അതേസമയം, താന്‍ മോശമായി ഒന്നും ചെയ്തിട്ടില്ലെന്നും ലൈംഗികാവയവം പുറത്തെടുത്തിട്ടില്ലെന്നുമായിരുന്നു യുവാവിന്റെ വാദം. എന്നാല്‍, യുവാവിന്റേത് അങ്ങേയറ്റം അപമര്യാദ നിറഞ്ഞ പെരുമാറ്റമായിരുന്നുവെന്ന് വിമാനത്തിലെ ജീവനക്കാര്‍ മൊഴി നല്‍കി.

തുടര്‍ന്ന്, വിമാനം ലാന്‍ഡ് ചെയ്തതിന് പിന്നാലെ യുവാവിനെ അറസ്റ്റ് ചെയ്തു.