06
Jan 2024
Sat
06 Jan 2024 Sat

കൊച്ചി: വൈദിക വേഷം കെട്ടി പണപ്പിരിവ് നടത്തിയ പാലക്കാട് സ്വദേശി അറസ്റ്റിൽ. തരൂർ സ്വദേശി ബിനോയ് ജോസഫിനെ ആണ് മുനമ്പം പൊലീസ് അറസ്റ്റ് ചെയ്തത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ചികിത്സാ സഹായത്തിന് എന്ന പേരിൽ വൈദിക വേഷം കെട്ടി ഇയാൾ വീടുകളിൽ പിരിവിന് എത്തിയിരുന്നു. സംശയം തോന്നിയ നാട്ടുകാരാണ് ഇയാളെ തടഞ്ഞുവച്ച് പൊലീസിന് കൈമാറിയത്.

ബിനോയിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികെയാണെന്ന് പൊലീസ് അറിയിച്ചു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക