തൃശൂര്‍: പ്രായപൂര്‍ത്തിയാവാത്ത ആദിവാസി പെണ്‍കുട്ടിയെ മദ്യം നല്‍കി ബലാത്സംഗം ചെയ്ത കേസില്‍ യുവാവ് അറസ്റ്റില്‍. മലക്കപ്പാറ തവളക്കുഴിപ്പാറ മലയന്‍ വീട്ടില്‍ ഷിജു(32)വിനെയാണ് ചാലക്കുടി ഡിവൈ.എസ്.പി. ആര്‍. അശോകന്‍ അറസ്റ്റ് ചെയ്തത്. മലക്കപ്പാറയിൽ പ്രായപൂർത്തിയാവാത്ത ആദിവാസി പെൺകുട്ടിയെ മദ്യം നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ ഷിജുവിനെ കഴിഞ്ഞദിവസം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
|
വെള്ളിയാഴ്ച പെണ്‍കുട്ടിയുടെ വീടിന് സമീപം പോട്ടുപാറ വനത്തില്‍വച്ചായിരുന്നു സംഭവം. ഊരിൽ നിന്നും കാണാതായ പെൺകുട്ടിയെ വീട്ടുകാർ നടത്തിയ പരിശോധനയിലാണ് വനത്തിൽ നിന്നും മദ്യലഹരിയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്. കുട്ടിയെ ചാലക്കുടി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് നടത്തിയ പരിശോധനയിലാണ് പീഡനം നടന്നതായി തെളിഞ്ഞത്.
തുടര്‍ന്ന് പിതാവ് പൊലീസില്‍ പരാതി നല്‍കി. ഇതിലാണ് പൊലീസ് കേസെടുത്ത് യുവാവിനെ പിടികൂടിയത്. യുവാവ് പെൺകുട്ടിയെ മദ്യം നൽകി മയക്കിയ ശേഷം ബലാത്സംഗം ചെയ്യുകയായിരുന്നെന്ന് പൊലീസ് പറയുന്നു.
സംഭവത്തിൽ പീഡനം, പോക്സോ എന്നീ വകുപ്പുകൾ ചുമത്തിയാണ് യുവാവിനെതിരെ കേസ് എടുത്തിരിക്കുന്നത്. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തുമെന്നും വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു.





