06
Oct 2024
Wed
06 Oct 2024 Wed
man arrested for sending fake bomb threat against Karipur Abudhabi flight

കോഴിക്കോട്: കരിപ്പുര്‍-അബൂദബി വിമാനത്തില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് വിമാനത്താവള ഡയറക്ടര്‍ക്ക് ഇമെയില്‍ വഴി വ്യാജ ഭീഷണി മുഴക്കിയ യുവാവ് അറസ്റ്റില്‍. പാലക്കാട് ആനങ്ങാടി സ്വദേശി മുഹമ്മദ് ഇജാസാണ് അറസ്റ്റിലായത്. കഴിഞ്ഞ 29നായിരുന്നു ഇജാസ് വ്യാജ ബോംബ് ഭീഷണി സന്ദേശം അയച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കരിപ്പൂര്‍-അബൂദബി വിമാനം കാന്‍സല്‍ ചെയ്യണമെന്നും അല്ലെങ്കില്‍ വിമാനം പൂര്‍ണമായും തകരുമെന്നുമായിരുന്നു ഇയാളുടെ ഭീഷണി. വിമാനത്തിനകത്തുള്ള മുഴുവന്‍ യാത്രക്കാരുടെയും കുടുംബങ്ങളോട് നിങ്ങള്‍ മറുപടി പറയേണ്ടി വരുമെന്നും അതുകൊണ്ട് നിങ്ങള്‍ വിമാനം അടുത്ത ദിവസത്തേക്ക് ഷെഡ്യൂള്‍ ചെയ്യണമെന്നുമായിരുന്നു സന്ദേശം. സ്വന്തം മൊബൈല്‍ ഫോണില്‍ നിന്ന് തന്നെയാണ് ഇയാള്‍ ഭീഷണി സന്ദേശം അയച്ചത്.

പരാതിയില്‍ പോലീസ് നടത്തിയ അന്വേഷത്തിലാണ് യുവാവിനെ പിടികൂടിയത്. സന്ദേശം അയച്ച ഡിവൈസ് കണ്ടെത്തിയതോടെ ഇജാസിനെ പോലീസ് പിടികൂടുകയായിരുന്നു. അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

കഴിഞ്ഞദിവസങ്ങളിലായി രാജ്യത്തുടനീളം ഡസന്‍കണക്കിന് വ്യാജ ബോംബ് ഭീഷണികളാണ് ഉയര്‍ന്നത്. ഇതേത്തുടര്‍ന്ന് നിരവധി വിമാന സര്‍വീസുകള്‍ റദ്ദാക്കിയിരുന്നു. 17കാരനടക്കമുള്ളവരാണ് സംഭവത്തില്‍ പിടിയിലായത്. ബോംബ് ഭീഷണി മുഴക്കിയതിന് കഴിഞ്ഞദിവസം പിടിയിലായ തൊഴില്‍രഹിതനായ യുവാവ് ശ്രദ്ധ കിട്ടാനാണ് വ്യാജ ബോംബ് ഭീഷണി മുഴക്കിയതെന്ന് പോലീസിനോട് വെളിപ്പെടുത്തിയിരുന്നു.

READ ALSO: വ്യാജ ബോംബ് ഭീഷണി നടത്തിയത് ശ്രദ്ധകിട്ടാനെന്ന് പിടിയിലായ 25കാരന്‍

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക