03
Feb 2025
Tue
03 Feb 2025 Tue
man attacking mother and daughter while they were traveling on scooter

മലപ്പുറം തിരൂരങ്ങാടിയില്‍ സ്‌കൂട്ടറില്‍ പോവുകയായിരുന്ന അമ്മയ്ക്കും മകള്‍ക്കും വെട്ടേറ്റു. ബൈക്കിലെത്തിയയാളാണ് ഇരുവരെയും വെട്ടിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൈക്കു വെട്ടേറ്റ ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്നിയൂര്‍ പാലക്കലില്‍ താമസിക്കുന്ന മുന്നുകണ്ടത്തില്‍ സക്കീറിന്റെ ഭാര്യ സുമി(40), മകള്‍ ഷബാ ഫാത്തിമ(17)എന്നിവര്‍ക്കാണ് വെട്ടേറ്റത്. ദേശീയപാത വലിയപറമ്പില്‍ ചൊവ്വാഴ്ച രാത്രി എട്ടോടെയായിരുന്നു സംഭവം.

കൂരിയാട്ടെ മരണവീട്ടിലേക്ക് പോവുമ്പോള്‍ ഓവര്‍ടേക്ക് ചെയ്‌തെത്തിയ ബൈക്കിലെ യാത്രികനാണ് ഇരുവരെയും വെട്ടിയത്. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ച ഇരുവരുടെയും മുറിവിന് തുന്നലിട്ടു. അക്രമിയെ കണ്ടെത്താന്‍ പോലീസ് അന്വേഷണം തുടങ്ങി.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക