29
Jun 2025
Wed
29 Jun 2025 Wed
man beaten by cow vigilantes dies another in critical stage

മധ്യപ്രദേശിലെ റൈസന്‍ ജില്ലയില്‍ പശുക്കളുമായി പോവുകയായിരുന്ന രണ്ട് യുവാക്കളെ ഗോരക്ഷാ ഗുണ്ടകള്‍ ആക്രമിച്ചു. ക്രൂരമര്‍ദ്ദനത്തിനിരയായ ഒരാള്‍ മരിക്കുകയും രണ്ടാമന് ഗുരുതരപരിക്കേല്‍ക്കുകയും ചെയ്തു. (man beaten by cow vigilantes dies another in critical stage)റൈസന്‍ ജില്ലയില്‍ ജൂണ്‍ അഞ്ചിനാണ് ഇരുവരെയും പശുക്കടത്താരോപിച്ച് ആക്രമിച്ചത്. ജുനൈദ് ആണ് കൊല്ലപ്പെട്ടത്. ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ ജൂണ്‍ 17നാണ് യുവാവ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സംഭവത്തില്‍ നാലുപേരെ അറസ്റ്റ് ചെയ്തു. പത്തിലധികം പേര്‍ ഇനിയും പിടിയിലാവാനുണ്ടെന്ന് സാഞ്ചി പോലീസ് സ്‌റ്റേഷന്‍ ഇന്‍ചാര്‍ജ് നിതിന്‍ അഹിര്‍വാര്‍ പറഞ്ഞു. പത്തോളം പശുക്കളുമായി വാഹനത്തില്‍ വരുമ്പോഴായിരുന്നു ഇരുവരും ആക്രമിക്കപ്പെട്ടത്.

ധ്രുവ് ചതുര്‍വേദി എന്നയാളുടെ നേതൃത്വത്തിലായിരുന്നു ആക്രമണമെന്ന് പുറത്തുവന്ന വീഡിയോ വ്യക്തമാക്കുന്നു. മഹഗോവ് ക്ഷേത്രത്തിനു സമീപം പശുക്കളെ കെട്ടിയിട്ടിരിക്കുന്നുവെന്ന വിവരമറിഞ്ഞാണ് തങ്ങള്‍ എത്തിയതെന്നും വാഹനത്തെ പിന്തുടര്‍ന്ന് ജീവന്‍ പണയപ്പെടുത്തിയാണ് പശുക്കളെ രക്ഷിച്ചതെന്നും ഇയാള്‍ വീഡിയോയില്‍ പറയുന്നുണ്ട്.

വിവരമറിഞ്ഞെത്തിയ പോലീസ് ഉദ്യോഗസ്ഥന്‍ ആനന്ദി ലാല്‍ സൂര്യവന്‍ശി ചതുര്‍വേദി അടക്കമുള്ളവരെ നിയമം കൈയിലെടുത്തതിന് ചോദ്യം ചെയ്യുന്ന മറ്റൊരു വീഡിയോയും പുറത്തുവന്നിട്ടുണ്ട്. പോലീസ് എത്തിയാണ് മര്‍ദ്ദനമേറ്റ അവശരായ യുവാക്കളെ ആശുപത്രിയിലേക്ക് മാറ്റിയത്. തുടര്‍ന്ന് ഇരുവരെയും ഐസിയുവില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ജുനൈദ് നിരപരാധിയാണെന്നും അവന്‍ ഒരു തൊഴിലാളി മാത്രമാണെന്നും യുവാവിന്റെ അച്ഛന്‍ പറഞ്ഞു. അവന്‍ പശുക്കളെ കൊണ്ടുവന്നാല്‍ തന്നെ അത് അന്വേഷിക്കുകയല്ലേ വേണ്ടത് അവനെ കൊല്ലാന്‍ ആരാണവര്‍ക്ക് അവകാശം നല്‍കിയതെന്നും ചോദിച്ച അദ്ദേഹം എന്തു തരം രാജ്യമായാണ് തങ്ങള്‍ മാറുന്നതെന്നും ആരാഞ്ഞു.

ALSO READ: പശുക്കടത്താരോപിച്ച് അക്രമികള്‍ വിദ്യാര്‍ഥിയെ വെടിവച്ചുകൊന്നു

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക