21
Jul 2024
Wed
21 Jul 2024 Wed
man caught with more than 100 snakes in his trouser

വസ്ത്രത്തിലൊളിപ്പിച്ച് കടത്താൻ ശ്രമിച്ച നൂറിലേറെ പാമ്പുകളുമായി യുവാവ് പിടിയിൽ. ചൈനയിലെ ഷെൻഴെങ് വിമാനത്താവളത്തിലാണ് സംഭവം. പാന്റ്സിലെ വിവിധ പോക്കറ്റുകളിലായി ഒളിപ്പിച്ചിരിക്കുകയായിരുന്നു പാമ്പുകളെ. കസ്റ്റംസ് പരിശോധനയിലാണ് യാത്രക്കാരന്റെ പക്കൽ നിന്ന് ജീവനുള്ള പാമ്പുകളെ കണ്ടെത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ആറു പാക്കറ്റുകളിലായാണ് വിവിധ തരത്തിലുള്ള പാമ്പുകളെ ഇയാൾ പാന്റ്സിനുള്ളിൽ ഒളിപ്പിച്ചിരുന്നത്. 104 പാമ്പുകളാണ് യാത്രക്കാരന്റെ പക്കലുണ്ടായിരുന്നതെന്നും ഇവയിൽ പലതും വിദേശ ഇനമായിരുന്നുവെന്നും കസ്റ്റംസ് അറിയിച്ചു.