ഭാര്യ ട്രാന്‍സ്ഡന്‍ഡര്‍ ആണെന്നും വിവാഹത്തിനു മുമ്പ് ഇക്കാര്യം മറച്ചുവച്ചുവെന്നുമാരോപിച്ച് യുവാവ് വൈദ്യപരിശോധനയ്ക്കു ഭാര്യയെ വിധേയയാക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചു. ട്രാന്‍സ്ജന്‍ഡറിനെ വിവാഹം കഴിച്ചതിനെ തുടര്‍ന്ന് താന്‍ കടുത്ത മാനസിക വിഷമത്തിലാണെന്നും താന്‍ കബളിക്കപ്പെടുകയായിരുന്നുവെന്നും യുവാവ് ചൂണ്ടിക്കാട്ടി.
|
സമ്പൂര്‍ണമായൊരു വിവാഹജീവിതത്തിലേക്ക് കടക്കാന്‍ ഭാര്യ തന്നെ അനുവദിക്കാതെ വന്നതോടെയാണ് ഇത്തരമൊരു സംശയം തോന്നിയതെന്നും യുവാവ് പറയുന്നു. തനിക്കെതിരേ ഭാര്യ നിരവധി കേസുകള്‍ നല്‍കുകയും ചെയ്തു. ഇതോടെ യുവാവ് ഭാര്യയെ വൈദ്യപരിശോദനയ്ക്കു വിധേയയാക്കണമെന്നാവശ്യപ്പെട്ട് കീഴ്‌ക്കോടതിയെ സമീപിച്ചെങ്കിലും ഹരജി തള്ളുകയായിരുന്നു. ഇതിനു ശേഷമാണ് ഇയാള്‍ ഹൈക്കോടതിയിലെത്തിയത്.
ഭാര്യ പെണ്ണല്ല എന്നു തെളിയുകയാണെങ്കില്‍ ഇവര്‍ക്ക് ജീവിതച്ചലവോ അല്ലെങ്കില്‍ തനിക്കെതിരായ ഗാര്‍ഹിക പീഡന പരാതികളോ നിലനില്‍ക്കുകയില്ലെന്നു സ്ഥാപിക്കപ്പെടുമെന്നും യുവാവ് ഹരജിക്കാരന്‍ പറയുന്നു. സ്ത്രീകള്‍ക്കു വേണ്ടി മാത്രമുള്ള നിയമങ്ങളുടെ പരിരക്ഷണം തന്റെ ട്രാന്‍സ്ജന്‍ഡര്‍ ഭാര്യക്കില്ലെന്ന് അറിയാനുള്ള ഭരണഘടനാപരമായ അവകാശം തനിക്കുണ്ടെന്ന് ഹരജിക്കാരന്‍ വാദിക്കുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





