19
Dec 2023
Fri
19 Dec 2023 Fri

ഭാര്യയെയും ഏഴു വയസ്സുകാരിയായ മകളെയും വെട്ടിയ ശേഷം യുവാവ് പെട്രോൾ ഒഴിച്ച് തീ കൊളുത്തി ആത്മഹത്യ ചെയ്തു. കൊല്ലം പത്തനാപുരം പിടവൂർ ലതീഷ്ഭവനിൽ രൂപേഷ് (38) ആണ് ഭാര്യ അഞ്ജു (27), മകൾ ആരുഷ്മ എന്നിവരെ വെട്ടിയ ശേഷം ജീവനൊടുക്കിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

​ഗുരുതരമായി പരിക്കേറ്റ അഞ്ജുവും ആരുഷ്മയും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. വെള്ളിയാഴ്ച പുലർച്ചെ മൂന്നോടെയാണ് സംഭവം. ഓട്ടോഡ്രൈവറാണ് രൂപേഷ്. ഇരുവരും പ്രണയിച്ചാണ് വിവാഹം കഴിച്ചത്.

പത്തനാപുരം നടുക്കുന്ന് കുളങ്ങര നസീർ ഖാന്റെ വീട്ടിൽ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു രൂപേഷും അഞ്ജുവും. പത്തനാപുരം പൊലീസും ഫയർഫോഴ്സുമെത്തി രൂപേഷിനെ പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രൂപേഷിന്റെ മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക