18
Apr 2024
Sun
18 Apr 2024 Sun
man committed suicide before stab woman to death and charred her body

പാലക്കാട് പട്ടാമ്പിയില്‍ വിവാഹനിശ്ചയം കഴിഞ്ഞ യുവതിയെ കുത്തിക്കൊന്ന് മൃതദേഹം കത്തിച്ച ശേഷം യുവാവ് ജീവനൊടുക്കി. തൃത്താല ആലൂര്‍ സ്വദേശി സന്തോഷാണ് തൃത്താല പട്ടിത്തറ കാങ്ങാട്ടുപടി സ്വദേശി കന്‍ഘത്ത് പറമ്പില്‍ കെ പി പ്രവിയ(30)യെ കൊലക്കൊന്ന ശേഷം ജീവനൊടുക്കിയത്.(man committed suicide before stab woman to death and charred her body)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയില്‍ ജീവനക്കാരിയായ പ്രവിയയും സന്തോഷും അടുപ്പത്തിലായിരുന്നുവെന്നാണ് വിവരം. പ്രവിയ മറ്റൊരു വിവാഹം കഴിക്കുന്നതിലുള്ള പക മൂലം സന്തോഷ് യുവതിയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു.
കൊടുമുണ്ട തീരദേശ റോഡിലാണ് ഞായര്‍ രാവിലെ മറിഞ്ഞുകിടക്കുന്ന സ്‌കൂട്ടറിനു സമീപം കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക