15
Aug 2024
Thu
15 Aug 2024 Thu
man committed suicide in uk after police arrest him over wifes complaint

ഭാര്യയുടെ പരാതിയില്‍ പോലീസ് അറസ്റ്റ് ചെയ്തതിനു പിന്നാലെ യുകെയില്‍ ഇടുക്കി കട്ടപ്പന സ്വദേശി ജീവനൊടുക്കി. കട്ടപ്പന സ്വദേശി അനീഷ് ജോയിയെയാണ് യുകെയിലെ പ്രസ്റ്റണില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മുറിയില്‍ നിന്ന് ആത്മഹത്യാകുറിപ്പ് പോലീസ് കണ്ടെടുത്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നാലു വര്‍ഷം മുമ്പ് യുകെയിലെത്തിയ അനീഷ് ഭാര്യ ടിന്റു അഗസ്റ്റിനും രണ്ടു മക്കള്‍ക്കും ഒപ്പമായിരുന്നു പ്രസ്റ്റണില്‍ താമസിച്ചിരുന്നത്. ലങ്കന്‍ഷെയര്‍ ആന്‍ഡ് സൗത്ത് കംബ്രിയ എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റ് ജീവനക്കാരനായിരുന്നു.

രണ്ടു ദിവസം മുമ്പ് കുടുംബ പ്രശ്നങ്ങളെ തുടര്‍ന്ന് പോലീസ് അനീഷ് ജോയിയെ അറസ്റ്റു ചെയ്യുകയും പിന്നീട് വിട്ടയയ്ക്കുകയും ചെയ്തിരുന്നു. വീട്ടിലെത്തിയ അനീഷ് ആത്മഹത്യ കുറിപ്പ് എഴുതി വച്ച ശേഷം ജീവനൊടുക്കുകയായിരുന്നു.