09
Aug 2023
Sun
09 Aug 2023 Sun

മലപ്പുറം ചെറവല്ലൂരില്‍ എയര്‍ഗണില്‍ നിന്നു വെടിയേറ്റ് യുവാവ് മരിച്ചു. ആമയം സ്വദേശി നമ്പ്രാണത്തെല്‍ ഹൈദ്രോസ്‌കുട്ടിയുടെ മകന്‍ ഷാഫി(42)യാണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് നാലരയോടെയാണ് സംഭവം. എയര്‍ഗണ്‍ പരിശോധിക്കുന്നതിനിടെ അബദ്ധത്തില്‍ വെടിപൊട്ടുകയായിരുന്നുവെന്നാണ് നിഗമനം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സമീപവാസിയുടെ വിവാഹത്തില്‍ പങ്കെടുത്ത ശേഷം പെരുമ്പടപ്പ് ചെറുവല്ലൂര്‍ കടവിലെ സുഹൃത്തിന്റെ വീട്ടില്‍ സംസാരിച്ചുകൊണ്ടിരിക്കേയായിരുന്നു ഷാഫിക്ക് വെടിയേറ്റത്. നെഞ്ചിലാണ് പെല്ലറ്റ് തുളച്ചുകയറിയത്.

ഉടന്‍തന്നെ ഷാഫിയെ പുത്തന്‍പള്ളിയിലെ സ്വകാര്യ ആശുപത്രിയിലും അവിടെ നിന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എറണാകുളത്ത് ടാക്‌സി ഡ്രൈവറാണ് ഷാഫി.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക