വളര്‍ത്തുപല്ലിയുടെ കടിയേറ്റ് 34കാരന്‍ മരിച്ചു. യുഎസിലെ കോളറാഡോയിലാണ് സംഭവം. ഗില മോണ്‍സ്റ്റര്‍ എന്ന ഇനമായ വിഷമുള്ള പല്ലിയാണ് യുവാവിന്റെ മരണത്തിനു കാരണമായത്. ഫെബ്രുവരി 12നായിരുന്നു യുവാവിനെ പല്ലി കടിച്ചത്. ഗുരുതരാവസ്ഥയില്‍ ചികില്‍സയിലിരിക്കെ 16ന് മരണം സംഭവിക്കുകയായിരുന്നു.(man dies after his pet gila lizard bite him)
|
12 ഇഞ്ച് വലിപ്പമുള്ള പല്ലിക്കുഞ്ഞിനെയായിരുന്നു യുവാവ് വളര്‍ത്തിയിരുന്നത്. സാധാരണഗതിയില്‍ ഈ പല്ലികളുടെ കടി മനുഷ്യന് അപകടകരമല്ലെങ്കിലും കൊളറോഡോയിലെ യുവാവിന് ജീവന്‍ നഷ്ടമാവുകയായിരുന്നു.
പൂര്‍ണ വളര്‍ച്ചയെത്തിയ ഗിലാ മോണ്‍സ്റ്ററിന് 54 സെന്റിമീറ്റര്‍ വരെ നീളം വയ്ക്കാറുണ്ട്. യുവാവ് വളര്‍ത്തിയിരുന്ന രണ്ട് ഗിലാ മോണ്‍സ്റ്ററുകളെയും വന്യജീവി സങ്കേതത്തില്‍ തുറന്നുവിടാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കി.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





