08
Jan 2024
Mon
08 Jan 2024 Mon

ഇടുക്കി പൂപ്പാറയില്‍ വിറക് മുറിക്കുന്നതിനിടെ യന്ത്രവാള്‍ കഴുത്തില്‍ക്കൊണ്ട് യുവാവ് മരിച്ചു. മൂലത്തറ കോളനി സ്വദേശി വിഘ്നേഷാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ വിഘ്‌നേഷിനെ ഉടന്‍തന്നെ തേനി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ ദൈനംദിന തൊഴിലിന്റെ ഭാഗമായി വിറക് മുറിക്കുന്നതിനിടെ യന്ത്രവാളിന്റെ ദിശ മാറുകയും വിഘ്നേഷിന്റെ കഴുത്തില്‍ കൊള്ളുകയുമായിരുന്നു.നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക