08
Oct 2023
Sat
08 Oct 2023 Sat

ഇടുക്കി അടിമാലിയിൽ
വിവാഹം നടക്കാത്തതിൽ മനംനൊന്ത് നഗരമധ്യത്തിൽ പെട്രോൾ ഒഴിച്ചു
സ്വയം തീക്കൊളുത്തിയ യുവാവ് മരിച്ചു.
പണിക്കൻകുടി സ്വദേശി തെക്കേ കൈതക്കൽ ജിനീഷ് (39) ആണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ശരീരത്തിൽ തൊണ്ണൂറ് ശതമാനം പൊള്ളലേറ്റിരുന്നു. ഈ മാസം 10നാണ് അടിമാലി സെന്റർ ജങ്ഷനിൽ വച്ച് ജിനീഷ് ആത്മഹത്യക്ക് ശ്രമിച്ചത്. അടിമാലി അമ്പലപ്പടിയിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു ജിനീഷ്.

തീ ആളിപ്പിടിച്ചതോടെ റോഡിൽ കിടന്നുരുണ്ട യുവാവിന്റെ ദേഹത്തു നാട്ടുകാർ ചാക്ക് നനച്ചിട്ടും മണൽവാരിയെറിഞ്ഞും തീ അണയ്ക്കാൻ ശ്രമം നടത്തി. അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകിയതിനു ശേഷം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു.
മാതാവും ഒരു സഹോദരനും മാത്രമാണ് ജിനീഷിന് ഉള്ളത്. ഇരുവരും വിവാഹം കഴിച്ചിട്ടില്ല. അടിമാലിയിലെ വിവിധ ഹോട്ടലുകളിൽ ജോലി ചെയ്ത് വരികയായിരുന്നു ജിനീഷ്. നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക