18
Jan 2026
Sun
18 Jan 2026 Sun
Man Falls To Death From 17th Floor while Searching For Network In Balcony

ഫോണിന് നെറ്റ് വര്‍ക്ക് നോക്കി ബാല്‍ക്കണിയിലെത്തിയ 55കാരന്‍ 17ാം നിലയില്‍ നിന്ന് വീണുമരിച്ചു. ഡല്‍ഹി നോയിഡയിലെ സെക്ടര്‍ 104ല്‍ ആണ് സംഭവം. ഡല്‍ഹി ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനിലെ എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ആയ അജയ് ഗാര്‍ഗ് ആണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

രാവിലെ 10.20ഓടെയാണ് അപകടം. ഫ്‌ളാറ്റിനുള്ളില്‍ മൊബൈലിന് റേഞ്ച് നഷ്ടമായതിനെ തുടര്‍ന്ന് ഫോണുമായി ബാല്‍ക്കണിയിലേക്ക് ഇറങ്ങിയ അജയ് ഗാര്‍ഗ് താഴേക്ക് വീഴുകയായിരുന്നു. ഇവിടെയുണ്ടായിരുന്നവര്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും അജയ് ഗാര്‍ഗ് മരിച്ചിരുന്നു.

അതേസമയം മരണത്തിനു പിന്നില്‍ മറ്റെന്തെങ്കിലും കാരണമുണ്ടോയെന്നു കൂടി പോലീസ് പരിശോധിക്കുന്നുണ്ട്. അജയ് ഗാര്‍ഗിന്റെ മകന്‍ മുംബൈയിലാണ് താമസിക്കുന്നത്.

ALSO READ: മരംമുറി, മാംഗോ ഫോണ്‍ തട്ടിപ്പുകള്‍ക്കെതിരായ വാര്‍ത്തകള്‍ വിലക്കാന്‍ കോടതിയെ സമീപിച്ച റിപോര്‍ട്ടര്‍ ടിവിക്ക് പിഴ ചുമത്തി