കൊച്ചി: പുതുപ്പളളി ഉപതെരഞ്ഞെടുപ്പിലെ ഭൂരിപക്ഷത്തെ ചൊല്ലിയുള്ള തർക്കത്തിന് പിന്നാലെ ആക്രമണം. ഒരാൾക്ക് വെട്ടേറ്റു. കാലടി പൊതിയക്കര സ്വദേശി കുന്നേക്കാടൻ ജോൺസനാണ് വെട്ടേറ്റത്. സിപിഎം പൊതിയക്കര ബ്രാഞ്ച് സെക്രട്ടറി കുന്നേക്കാടൻ ദേവസിയാണ് ആക്രമിച്ചതെന്ന് പരിക്കേറ്റയാൾ പറഞ്ഞു.
|
സംഭവത്തിൽ ദേവസിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ജോൺസന്റെ തലയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്. ജോൺസനെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ പൊതിയക്കരയിൽ വച്ചാണ് ആക്രമണം ഉണ്ടായത്. ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് ജോൺസണെ ആക്രമിച്ചത്.
ഇയാള്‍ ലോറി ഡ്രൈവറാണ്. കഴിഞ്ഞ ദിവസങ്ങളിൽ പുതുപ്പള്ളിയിലെ ഭൂരിപക്ഷവുമായി ബന്ധപ്പെട്ട് തർക്കം ഉടലെടുത്തിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് ആക്രമണമുണ്ടായത്. സംഭവത്തിൽ പൊലീസ് കേസെടുത്തു. അന്വേഷണം നടത്തിവരികയാണ്.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





