കോലഞ്ചേരി: എറണാകുളം കോലഞ്ചേരിക്ക് സമീപം കടയിരുപ്പില്‍ ഒരു കുടുംബത്തിലെ നാല് പേരെ അയല്‍വാസിയായ യുവാവ് വെട്ടിപ്പരിക്കേല്‍പ്പിച്ചു. എഴുപ്രം മേപ്രത്ത് വീട്ടില്‍ പീറ്റർ, ഭാര്യ സാലി, മകള്‍ റോഷ്‌നി, മരുമകന്‍ ബേസില്‍ എന്നിവർക്കാണ് വെട്ടേറ്റത്.
|
ഇന്ന് വൈകീട്ടായിരുന്നു സംഭവം. വീട്ടില്‍ക്കയറി വാക്കത്തി ഉപയോഗിച്ചാണ് വെട്ടിയത്. ഗുരുതരമായി പരിക്കേറ്റ നാലുപേരും കോലഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. സാലിയുടെ തലയ്ക്കാണ് വെട്ടേറ്റത്.
സംഭവത്തില്‍ അയല്‍വാസിയായ മാന്താനത്തില്‍ അനൂപിനെ പുത്തന്‍കുരിശ് പൊലീസ് കസ്റ്റഡിയിലെടുത്തു. സ്ഥിരമായി അയല്‍വാസികളെ ശല്യം ചെയ്യുന്ന ആളാണ് അനൂപെന്ന് നാട്ടുകാര്‍ പറയുന്നു.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





