14
Nov 2025
Mon
14 Nov 2025 Mon
man jumped in to front of a bus with son in Adoor

അടൂരില്‍ ജീവനൊടുക്കാന്‍ നാലുവയസ്സുള്ള മകനെയുമെടുത്ത് ബസ്സിനു മുന്നില്‍ ചാടി യുവാവ്. യുവാവ് ചാടുന്നതു കണ്ട് ഡ്രൈവര്‍ സഡന്‍ ബ്രേക്കിട്ട് ബസ് നിര്‍ത്തിയതിനാല്‍ ഇരുവരും രക്ഷപെട്ടു. തിങ്കള്‍ രാവിലെ 9.30ഓടെ അടൂര്‍ ഇന്ദ്രപ്രസ്ഥ ഹോട്ടലിന് സമീപമായിരുന്നു സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. റോഡരികിലൂടെ പിതാവ് നാലു വയസുള്ള കുഞ്ഞുമായി ഓടിവരുന്നതാണ് ദൃശ്യത്തിലുള്ളത്. ഇതിനിടയില്‍ റോഡിലൂടെ പോവുകയായിരുന്ന സ്വകാര്യ ബസിന് മുന്നിലേക്ക് പെട്ടെന്ന് എടുത്ത് ചാടുകയായിരുന്നു.

ബസ് വരുന്നത് കണ്ട് കുഞ്ഞിനെയുമായി യുവാവ് നടുറോഡിലേക്ക് വരികയും വാഹനത്തിന്റെ മുന്നിലേക്ക് ചാടിക്കിടക്കുകയുമായിരുന്നു. ചക്രം ഇവരുടെ ദേഹത്തു കയറുന്നതിന്റെ തൊട്ടുമുമ്പ് ബസ് നിര്‍ത്താന്‍ ഡ്രൈവര്‍ക്കു കഴിഞ്ഞതാണ് രക്ഷയായത്. ഭാര്യയുമൊത്ത് അടൂര്‍ ആശുപത്രിയിലെത്തിയതാണെന്നും അവിടെ വെച്ച് ഭാര്യയെ കാണാതായെന്നും ഇതോടെ പരിഭ്രമിച്ച് ഓടുകയായിരുന്നുവെന്നുമാണ് യുവാവ് വിഷയത്തില്‍ ഇടപെട്ടവരോട് പ്രതികരിച്ചത്.

ALSO READ: ഒമ്പതാം ക്ലാസ് മാത്രം വിദ്യാഭ്യാസമുള്ള യുവതി ഡോക്ടര്‍ ചമഞ്ഞ് പൂജാരിയില്‍ നിന്ന് തട്ടിയത് 68 ലക്ഷം രൂപ