13
May 2023
Fri
13 May 2023 Fri

മുതലയെ തുരത്തുന്നതിനിടെ കൂട്ടിലേക്ക് വീണ 72കാരനെ 40 മുതലകൾ ചേർന്ന് കടിച്ചുകൊന്നു. കംബോഡിയയിലാണ് സംഭവം. കൂട്ടിനുള്ളിൽ മുട്ടയിട്ട മുതലയെ വടി ഉപയോ​ഗിച്ചു തുരത്തുന്നതിനിടെ ഈ മുതല വടിയിൽ കടിച്ചുവലിച്ചതോടെ വൃദ്ധൻ മറ്റ് മുതലകളെ പാർപ്പിച്ചിരുന്ന കൂട്ടിലേക്ക് മറിഞ്ഞുവീഴുകയായിരുന്നു. ഉടൻതന്നെ മുതലക്കൂട്ടം ഇദ്ദേഹത്തെ കടിച്ചുകീറി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വൃദ്ധന്റെ ശരീരത്തിൽ നിന്ന് മുതലകൾ മാംസം കടിച്ചുകീറി. മൃതദേഹത്തിലാകെ മുതലകൾ കടിച്ചുകീറിയ പാടുകളാണെന്ന് അധികൃതർ അറിയിച്ചു. വൃദ്ധന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് മുതലവളർത്തൽ കേന്ദ്രം. ഇറച്ചി, തൊലി, മുട്ട എന്നിവയെടുക്കാനാണ് മുതലകളെ വളർത്തുന്നത്. ഇത്തരത്തിൽ നിരവധി ഫാമുകളാണ് മേഖലയിലുള്ളത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക