04
Jul 2025
Thu
04 Jul 2025 Thu
Noushad Thyagi

ആഗ്ര: പൊലീസ് കോണ്‍സ്റ്റബിള്‍ വേഷം കെട്ടി ഇരുപതിലധികം സ്ത്രീകളെ വലയിലാക്കിയ വിരുതന്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ മുസഫര്‍ നഗര്‍ സ്വദേശി നൗഷാദ് ത്യാഗി എന്ന മുപ്പതുകാരനാണ് പൊലീസിന്റെ പിടിയിലായത്. രാഹുല്‍ ത്യാഗി എന്ന വ്യാജ പേരിലാണ് ഇയാള്‍ തട്ടിപ്പ് നടത്തിയിരുന്നത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലുള്ള യുവതികളെ ഇയാള്‍ ഇരകളാക്കിയിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇയാള്‍ മുന്‍പു ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടരുന്നതായി പൊലീസ് വ്യക്തമാക്കി. സോഷ്യല്‍ മീഡിയയിലൂടെ സ്ത്രീകളുമായി സൗഹൃദം സ്ഥാപിക്കുകയും പിന്നീട് അവരെ ലൈംഗികമായി ചൂഷണം ചെയ്യുകയുമാണ് പതിവ്. വിധവകളെയും ഭര്‍ത്താവുമായി അകന്ന് കഴിയുന്നവരെയുമാണ് ഇയാള്‍ വലവീശിയിരുന്നത്. 18 മുതല്‍ 20 വരെ പെണ്‍കുട്ടികളുമായി നിലവില്‍ തനിക്ക് ബന്ധമുണ്ടെന്ന് പ്രതി പൊലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്.

ALSO READ: ഇന്‍സ്റ്റഗ്രാമിലൂടെ ഒമ്പതാംക്ലാസുകാരിക്ക് അശ്ലീല ദൃശ്യങ്ങള്‍ അയച്ചു; ലൈംഗികമായി പീഡിപ്പിച്ചു; 23കാരന്‍ അറസ്റ്റില്‍

ഒരു സ്ത്രീ നല്‍കിയ പരാതിയെ തുടര്‍ന്നാണ് വന്‍ തട്ടിപ്പ് പുറത്തുവന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ നൗഷാദിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളുടെ കയ്യില്‍ നിന്ന് ഒരു പൊലീസ് യൂണിഫോമും പിടിച്ചെടുത്തിട്ടുണ്ട്.

പൊലീസ് കോണ്‍സ്റ്റബിള്‍ ചമഞ്ഞാണ് ഇയാള്‍ സ്ത്രീകളെ ചൂഷണം ചെയ്തിരുന്നത്. രണ്ട് വര്‍ഷം മുന്‍പ് ഒരു പൊലീസ് കോണ്‍സ്റ്റബിളിന്റെ അടുക്കല്‍ നിന്നും മോഷ്ടിച്ചതാണ് ഈ യൂണിഫോം എന്നാണ് നൗഫല്‍ പൊലീസിനോട് പറഞ്ഞത്. മാത്രമല്ല സിറ്റിയിലെ മറ്റ് പൊലീസുകാരോടും പൊലീസ് എന്ന വ്യാജേന ഇയാള്‍ ഇടപഴകിയിട്ടുണ്ട്.