07
Jul 2024
Sat
07 Jul 2024 Sat
Man s intestines bulge out as Railway cop beat up with baton

റെയിൽവേ പോലീസ് ലാത്തിക്കു കുത്തിയതിനെ തുടർന്ന് യാത്രക്കാരന്റെ കുടൽമാല പുറത്തുവന്നു. ബിഹാറിലെ സമസ്തിപൂറിലാണ് സംഭവം. ദിവസങ്ങൾക്കു മുമ്പ് മാത്രം ശസ്ത്രക്രിയയ്ക്കുവിധേയനായ യാത്രക്കാരന്റെ വയറ്റിലെ തുന്നൽ ലാത്തികൊണ്ടുള്ള കുത്തേറ്റ് പൊട്ടിയതാണ് കുടൽമാല പുറത്തുവരാൻ കാരണം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മുബൈയിലേക്ക് പോവുകയായിരുന്നു കർമഭൂമി എക്സ്പ്രസ് ട്രെയിനിൽ വ്യാഴാഴ്ചയായിരുന്നു ദാരുണമായ സംഭവം. സീറ്റിനെച്ചൊല്ലി യാത്രികർ തമ്മിൽ വഴക്കുണ്ടായതോടെയാണ് റെയിൽവേ പോലീസ് ഇടപെട്ടത്. യാത്രികരെ റെയിൽവേ പോലീസ് ലാത്തിയെടുത്ത് അടിക്കുകയും ഇതിനിടെ മുഹമ്മദ് ഫുർഖാൻ എന്നയാളുടെ വയറിൽ ലാത്തിക്ക് കുത്തേൽക്കുകയുമായിരുന്നു.

കുടൽമാല പുറത്തുവന്ന യാത്രികനെ ഉടൻ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ രണ്ട് റെയിൽവേ പോലീസുകാരെ സസ്പെൻ‌ഡ് ചെയ്യുകയും അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിട്ടുണ്ടെന്ന് മുസാഫർപൂർ പോലീസ് സൂപ്രണ്ട്(റെയിൽ)​ഗൗരവ് മം​ഗ്ല അറിയിച്ചു.

കണ്ണൂരിൽ മലദ്വാരം വഴി എയര്‍ ഹോസ്റ്റസിനെ സ്വര്‍ണം കടത്താന്‍ സഹായിച്ചത് മലയാളി; തില്ലങ്കേരി സ്വദേശിയായ കാബിന്‍ ക്രൂ അറസ്റ്റില്‍

15 കാരിയുടെ ആമാശയത്തില്‍നിന്ന് നീക്കം ചെയ്തത് രണ്ട് കിലോ മുടി; അറിയാം എന്ത് കൊണ്ട് സംഭവിക്കുന്നുവെന്ന്

മാവിൽ നിന്ന് വീണ് കമ്പ് കുത്തികയറി മലദ്വാരം തകർന്ന് എട്ടു വയസ്സുകാരൻ; ജീവിതത്തിലേക്ക് തിരിച്ചെത്തിച്ച് തൃശൂർ മെഡിക്കൽ കോളേജ്

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക