06
Nov 2025
Sun
06 Nov 2025 Sun
man sentenced for 30 year jail and 6 lakh fine for sexually abusing minor girl

തിരുവനന്തപുരത്ത് അമ്മയ്ക്ക് ഉറക്കഗുളിക നല്‍കി ഒന്‍പതാം ക്ലാസുകാരിയായ മകളെ പീഡിപ്പിച്ച യുവാവിന് 30 വര്‍ഷം കഠിനതടവും 6 ലക്ഷം രൂപ പിഴയും ശിക്ഷ. ചിറയിന്‍കീഴ് ശാര്‍ക്കര സ്വദേശി സുജിത്തി(26)നെയാണ് ആറ്റിങ്ങല്‍ അതിവേഗ സ്പെഷല്‍ കോടതി ജഡ്ജി സി ആര്‍ ബിജുകുമാര്‍ ശിക്ഷിച്ചത്. പിഴത്തുക അതിജീവിതയ്ക്ക് നല്‍കാനും പിഴ ഒടുക്കിയില്ലെങ്കില്‍ പ്രതി 23മാസം അധിക തടവ് അനുഭവിക്കണമെന്നും ഉത്തരവില്‍ പറയുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇന്‍സ്റ്റഗ്രാം ചാറ്റിലൂടെ പരിചയപ്പെട്ട വിദ്യാര്‍ഥിനിയെയാണ് ഇയാള്‍ വീട്ടില്‍ കയറി ലൈംഗികമായി പീഡിപ്പിച്ചത്. വിവാഹ വാഗ്ദാനം നല്‍കി ഇതിനു ശേഷം വര്‍ക്കലയിലെ റിസോര്‍ട്ടില്‍ കൊണ്ടുപോയും ഇയാള്‍ നിരവധി തവണ പെണ്‍കുട്ടിയെ പീഡിപ്പിച്ചു.

വിദ്യാര്‍ഥിനിയുടെ ഫോണ്‍ ബന്ധു പരിശോധിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. ഇതിനെ തുടര്‍ന്ന് ബന്ധുക്കള്‍ ചിറയിന്‍കീഴ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.

ALSO READ: ബ്രിട്ടനില്‍ ട്രെയിനില്‍ കത്തിയാക്രമണം; 9 പേരുടെ നില ഗുരുതരം