10
Aug 2023
Fri
10 Aug 2023 Fri

വളര്‍ത്തുനായ്ക്കള്‍ കടികൂടിയതിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് യുവാവ് രണ്ട് അയല്‍വാസികളെ വെടിവച്ചുകൊന്നു. ആറുപേര്‍ക്ക് വെടിയേറ്റു. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം. ബാങ്കിലെ സുരക്ഷാജീവനക്കാരനായ രാജ്പാല്‍ സിങ് രജാവത്ത് ആണ് ബാല്‍ക്കണിയില്‍ കയറി നിന്ന് അയല്‍വാസികളായ വിമല്‍ അചല(35), രാഹുല്‍ വര്‍മ(27)എന്നിവരെ വെടിവച്ചുകൊന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇടുങ്ങിയ വഴിയിലൂടെ രജാവത്തും വിമല്‍ അചലയും തങ്ങളുടെ നായ്ക്കളെയും കൊണ്ട് വ്യാഴം രാത്രി നടക്കാനിറങ്ങിയപ്പോള്‍ നായ്ക്കള്‍ കടികൂടിയിരുന്നു. ഇതേച്ചൊല്ലി ഇരുവരും വഴക്കുണ്ടായി. ഇതിനിടെ രജാവത്ത് ഓടി വീട്ടിലേക്ക് പോവുകയും തോക്കുമായി ബാല്‍ക്കണിയിലെത്തിയ ശേഷം തെരുവില്‍ നിന്നവരെ വെടിവയ്ക്കുകയുമായിരുന്നു. വെടിയേറ്റ രണ്ടുപേരുടെ നില ഗുരുതരമാണ്.

രജാവത്തിനെയും മകനായ സുധീറിനെയും ബന്ധുവായ ശുഭത്തിനെയും പൊലീസ് കൊലക്കുറ്റംചുമത്തി അറസ്റ്റ് ചെയ്തു. ലൈസന്‍സുള്ള തോക്കിനുടമയായതിനാലാണ് രജാവതിനെ സ്വകാര്യ ബാങ്ക് തങ്ങളുടെ സുരക്ഷാജീവനക്കാരനായി നിയോഗിച്ചതെന്നാണ് പൊലീസ് നല്‍കുന്ന വിവരം.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക