തന്റെ വീടിന്റെ കാഴ്ച കിട്ടുന്നതിനായി അയല്‍വാസിയുടെ പറമ്പിലെ മരങ്ങള്‍ വെട്ടിയ യുവാവിന് 12.31 കോടി രൂപ പിഴ. യുഎസിലെ ന്യൂജഴ്‌സിയിലാണ് സംഭവം. ഭീകരവിരുദ്ധ കമ്പനിയുടെ സിഇഒ ആയ ഗ്രാന്‍ഡ് ഹൈബറാണ് അയല്‍വാസിയുടെ മരങ്ങള്‍ അനുവാദം കൂടാതെ യന്ത്രവാളുകള്‍ ഉപയോഗിച്ചു വെട്ടിമാറ്റിയത്. താന്‍ വളര്‍ത്തി വലുതാക്കിയ മരങ്ങള്‍ വെട്ടിയതിനെതിരേ സാമിഹ് ഷിന്‍വേ അധികൃതര്‍ക്ക് പരാതി നല്‍കുകയായിരുന്നു.
|
മുറിച്ചുമാറ്റിയ ഓരോ മരങ്ങള്‍ക്ക് 1000 ഡോളര്‍വീതവും നഷ്ടപരിഹാരവും അവയ്ക്കു പകരം മരങ്ങള്‍ വച്ചുപിടിപ്പിക്കുന്നതിനും അവയുടെ പരിപാലനച്ചെലവുമടക്കം 15 ലക്ഷം ഡോളര്‍ നല്‍കാനും കോടതി ഉത്തരവിടുകയായിരുന്നു.
20 മുതല്‍ 150 വര്‍ഷം വരെ പ്രായമുള്ള ഓക്കുമരങ്ങള്‍ അടക്കമുള്ളവയാണ് മുറിച്ചുമാറ്റിയത്. മരംമുറിച്ചുമാറ്റാന്‍ ജോലിക്കാരെ വിട്ടുനല്‍കിയ രണ്ടു കോണ്‍ട്രാക്ടര്‍മാരില്‍ നിന്നായി നാലുലക്ഷം ഡോളറും പിഴ ഈടാക്കുന്നുണ്ട്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





