23
Aug 2024
Sat
23 Aug 2024 Sat
iycc muharaq

മനാമ: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്യദിനത്തോടനുബന്ധിച്ചു ഐ.വൈ.സി.സി മുഹറഖ് ഏരിയ കമ്മിറ്റി സംഘടിപ്പിച്ച ‘മാനവ സേവാ ദിവസ് ‘ ന്റെ ഭാഗമായുള്ള പ്രഭാത ഭക്ഷണം മുഹറഖിലെ റോഡ് നിര്‍മ്മാണ തൊഴിലാളികള്‍ക്കും, ശുചീകരണ തൊഴിലാളികള്‍ക്കും വിതരണം ചെയ്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

iycc muharaq1

ഐ.വൈ.സി.സി മുഹറഖ് ഏരിയ പ്രസിഡന്റ് മണികണ്ഠന്‍ ചന്ദ്രോത്തിന്റെ അധ്യക്ഷതയില്‍ ഐ.വൈ.സി.സി ബഹ്റൈന്‍ ദേശീയ പ്രസിഡന്റ് ഷിബിന്‍ തോമസ് ഉദ്ഘാടനം ചെയ്തു. ദേശീയ വൈസ് പ്രസിഡന്റ് ഷംഷാദ് കാക്കൂര്‍ ചടങ്ങില്‍ സന്നിഹിതനായിരുന്നു.

ഏരിയ സെക്രട്ടറി അബ്ദുല്‍ നൂര്‍, എക്‌സിക്യൂട്ടീവ് അംഗം ജോജു പി പി എന്നിവര്‍നേതൃത്വംനല്‍കി.