26
Nov 2025
Wed
26 Nov 2025 Wed
Mario Joseph and Gigi Mario Joseph clashed over family dispute

കുടുംബ ഐക്യത്തിനായി നാട്ടുകാരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നല്‍കാന്‍ കൗണ്‍സലിങ് നടത്തുന്ന ഫിലോക്കാലിയ ഫൗണ്ടേഷന്‍ നടത്തിപ്പുകാരും ദമ്പതികളുമായ മാരിയോ ജോസഫും ജീജി മാരിയോയും ഏറ്റുമുട്ടി. മാരിയോ ജോസഫ് തന്റെ കൈയില്‍ കടിച്ചെന്നും മുടിയില്‍ പിടിച്ചു വലിച്ചെന്നും 70000 രൂപ വിലവരുന്ന തന്റെ മൊബൈല്‍ ഫോണ്‍ എറിഞ്ഞുപൊട്ടിച്ചെന്നും ജീജി മാരിയോ പോലീസില്‍ പരാതി നല്‍കി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ടിവിയുടെ സെറ്റ് അപ്പ് ബോക്‌സ് എടുത്ത് തലയ്ക്കടിച്ചെന്നും പരാതിയില്‍ പറയുന്നു. അതേസമയം ജീജി മാരിയോ തന്നെ ആക്രമിച്ചെന്ന് മാരിയോ ജോസഫും പരാതി നല്‍കിയിട്ടുണ്ട്. കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്ന് 9 മാസമായി ഇരുവരും അകന്നുകഴിയുകയാണെന്നാണ് വിവരം. കഴിഞ്ഞ 25ന് പ്രശ്‌ന പരിഹാരത്തിനായി താന്‍ ഭര്‍ത്താവിനെ കാണാനെത്തിയപ്പോഴാണ് ആക്രമണമുണ്ടായതെന്നാണ് ജീജിയുടെ പരാതി.

ഫിലോകാലിയ ഫൗണ്ടേഷന്‍ ധ്യാനകേന്ദ്രമായാണ് ദമ്പതികള്‍ പ്രവര്‍ത്തിപ്പിച്ചിരുന്നത്. യേശു ദൈവമാണെന്ന ബോധ്യത്തില്‍ താന്‍ ഇസ് ലാം മതം ഉപേക്ഷിച്ചാണ് താന്‍ ക്രൈസ്ത മതം സ്വീകരിച്ചതെന്ന് ബ്രദര്‍ മാരിയോ ജോസഫ് നേരത്തേ വെളിപ്പെടുത്തിയിരുന്നു.

ALSO READ: ഹിജാബ് വിലക്കിയ പള്ളുരുത്തി സ്‌കൂളിലെ പിടിഎ പ്രസിഡന്റ് എന്‍ഡിഎ സ്ഥാനാര്‍ഥി