30
Feb 2026
Tue
30 Feb 2026 Tue
union cabinet approves decision to Kerala name to change as Keralam

സംസ്ഥാനത്തിന്റെ പേര് കേരള എന്നതില്‍ നിന്നു കേരളം എന്നാക്കാനുള്ള തീരുമാനത്തിന് കേന്ദ്ര മന്ത്രിസഭാ അംഗീകാരം. കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് ആണ് ഇക്കാര്യം അറിയിച്ചത്. പ്രധാനമന്ത്രിയുടെ പുതിയ ഓഫിസ് കെട്ടിടമായ സേവാ തീര്‍ത്ഥില്‍ ചേര്‍ന്ന ആദ്യ മന്ത്രിസഭായോഗത്തിലാണ് തീരുമാനത്തിന് അംഗീകാരം നല്‍കിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനവിഭജനം നടത്തിയപ്പോള്‍ മുതല്‍ ഉള്ള ആവശ്യമാണ് പേര് കേരളം എന്നാകണമെന്നത്. 2024 ജൂണ്‍ 24ന് കേരളം നിയമസഭ ഇതിനായി പ്രമേയം പാസാക്കിയിരുന്നു. രാഷ്ട്രപതി കേരള (പേര് മാറ്റ) ബില്‍, 2026 സംസ്ഥാന നിയമസഭയ്ക്ക് അയയ്ക്കും. സംസ്ഥാന നിയമസഭയുടെ തീരുമാനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ തുടര്‍നടപടി സ്വീകരിക്കുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.

ALSO READ: കാണാതായ ബിസിനസുകാരന്റെ തലയില്ലാത്ത മൃതദേഹം വെട്ടിനുറുക്കിയ നിലയില്‍ വീപ്പയ്ക്കുള്ളില്‍; 21കാരനായ മകന്‍ പിടിയിലായി

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക